മീടു വെളിപ്പെടുത്തലുമായി കന്നഡ നടിയും! 15ാം വയസില്‍ പീഡനമേല്‍ക്കേണ്ടി വന്നതായി സംഗീത ഭട്ട്
സിനിമാ രംഗത്തുനിന്നുമുളള മീ ടു വെളിപ്പെടുത്തലുകള്‍ ദിവസേന കത്തിക്കയറുകയാണ്. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുമടക്കം നിരവധി പേരായിരുന്നു നേരത്തെ തുറന്നുപറച്ചിലുമായി എത്തിയിരുന്നത്. തൊഴിലിടത്തില്‍ നിന്നോ അല്ലാതെയോ നേരിട്ട മോശം അനുഭവങ്ങളായിരുന്നു എല്ലാവരും പങ്കുവെച്ചിരുന്നത്.
മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും വെളിപ്പെടുത്തലുമായി നേരത്തെ നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കന്നഡ സിനിമാ ലോകത്തുനിന്നും വെളിപ്പെടുത്തലുമായി ഒരു നടി എത്തിയിരിക്കുകയാണ്.

15ാം വയസില്‍ സിനിമാ രംഗത്തുനിന്നുമുളള ചിലരുടെ പീഡനങ്ങള്‍ തനിക്ക് എല്‍ക്കേണ്ടി വന്നതായി നടി സംഗീത ഭട്ടാണ് തുറന്നുപറഞ്ഞിരിക്കുന്നത്. ഇപ്പോഴും ഈ സംഭവങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്നും 10 വര്‍ഷത്തെ തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ചത് ഇക്കാരണം കൊണ്ടാണെന്നും നടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംഗീത ഭട്ടിന്റെ മീടു വെളിപ്പെടുത്തലുണ്ടായത്.
2008ല്‍ കാസ്റ്റിംഗ് ഡയറക്ടറില്‍ നിന്നുമാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. അന്ന് അവര്‍ ലൈംഗികമായി തന്നെ കൈയ്യേറ്റം ചെയ്തു. ഇതേപോലെ മറ്റു സിനിമാ പ്രവര്‍ത്തകരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നു. താന്‍ അനുഭവിക്കുന്ന വേദനയും മാനസിക പ്രശ്‌നങ്ങളും ആരും അറിയാതെ പോകരുത് എന്നതിനാലാണ് ഈ പോസ്റ്റിട്ടത്. ആ സംഭവങ്ങള്‍ക്ക് ശേഷം ഇപ്പോഴും താന്‍ ചികില്‍സയിലാണെന്നും നടി പഞ്ഞു.


Click it and Unblock the Notifications