കുടുംബത്തില്‍ ഇരട്ടിസന്തോഷം; നിക്കി ഗല്‍റാണിയുടെ വിവാഹദിനത്തില്‍ ചേച്ചി സഞ്ജന അമ്മയായി

തെന്നിന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരങ്ങളാണ് നിക്കി ഗല്‍റാണിയും സഹോദരി സഞ്ജന ഗല്‍റാണിയും. കന്നടയിലാണ് സഞ്ജന താരമായതെങ്കില്‍ നിക്കി ഗല്‍റാണി തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിക്കുന്നതില്‍ ശ്രദ്ധ കൊടുത്തിരുന്നു. മലയാളത്തിലും തമിഴിലും ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് നിക്കി അഭിനയിച്ചത്.

നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിഷെട്ടിയുമായുള്ള വിവാഹമായിരുന്നു ഇന്നലെ. ചെന്നൈയില്‍ വെച്ച നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. തൊട്ടുപിന്നാലെ സഞ്ജന ഗല്‍റാണി അമ്മയായി എന്ന വാര്‍ത്തയും എത്തുകയായിരുന്നു. ബംഗലൂരുവിലെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മകന്റെ ജനനം.

സഞ്ജനയുടെ വിവാഹം 2021-ല്‍

സഞ്ജനയുടെ ബേബി ഷവര്‍ പാര്‍ട്ടിയുടെയും സീമന്തം ചടങ്ങുകളുടെയും നിരവധി ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. 2021-ലായിരുന്നു സഞ്ജനയുടെ വിവാഹം. ബിസിനസുകാരനും ഡോക്ടറുമായ ഡോ. അസീസ് പാഷയാണ് സഞ്ജനയുടെ ഭര്‍ത്താവ്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കോവിഡ് കാലത്ത് വളരെ രഹസ്യമായിട്ടായിരുന്നു സഞ്ജനയുടെ വിവാഹം. വിവാഹശേഷം സിനിമാഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം.

കന്നടയില്‍ താരം

അര്‍ച്ചന ഗല്‍റാണി എന്നായിരുന്നു സഞ്ജനയുടെ യഥാര്‍ത്ഥ പേര്. സിനിമയില്‍ വന്ന ശേഷമാണ് സഞ്ജന എന്ന് പേരുമാറ്റിയത്. 2006-ല്‍ പുറത്തിറങ്ങിയ ഒരു കാതല്‍ സെയ്‌വീര്‍ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു സഞ്ജനയുടെ സിനിമാരംഗപ്രവേശം.

അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ ഗണ്ഡ ഹെണ്ഡതി എന്ന ചിത്രത്തിലെ വിവാദമായ അഭിനയരംഗങ്ങളിലൂടെയാണ് സഞ്ജനയെ ആരാധകര്‍ ശ്രദ്ധിച്ചുതുടങ്ങുന്നത്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബുജ്ജിഗഡു എന്ന തെലുങ്ക് ചിത്രത്തിലെ സഹനായികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കാസനോവ, ഷാജി കൈലാസിന്റെ കിങ് ആന്‍ഡ് കമ്മീഷണര്‍, മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡെയ്‌സ്, എന്നീ മലയാള ചിത്രങ്ങളിലും സഞ്ജന അഭിനയിച്ചിട്ടുണ്ട്.

നിക്കി-ആദി വിവാഹം

കഴിഞ്ഞ മാര്‍ച്ച് 24-നായിരുന്നു ആദിയും നിക്കി ഗല്‍റാണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ നടിയുടെ വീട്ടില്‍ വെച്ചു തന്നെയാണ് നടത്തിയത്. ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍ സംഘടിപ്പിച്ചത്.

1983, വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, മര്യാദരാമന്‍, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നിക്കി ഗല്‍റാണി. മലയാളത്തില്‍ ധമാക്ക എന്ന ചിത്രത്തിലാണ് നിക്കി ഒടുവില്‍ അഭിനയിച്ചത്. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിഷെട്ടിയുടെ മകനായ ആദി 'ഒക്കവി ചിത്തിരം' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ സജീവമാണ് ആദി ഇപ്പോള്‍.

Recommended Video

12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam
പ്രണയവിവാഹം

ആദിയും നിക്കി ഗല്‍റാണിയും മലുപ്, യാഗവരയ്ക്കും നാ കാക്ക, മരഗദ നാണയം തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദീര്‍ഘനാളുകളുടെ പ്രണയത്തിനു ശേഷമാണ് ഇപ്പോള്‍ ഇരുവരും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രിയതാരങ്ങള്‍ ജീവിതത്തിലും ഒരുമിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ആരാധകര്‍.

More from Filmibeat

Read more about: kannada actress nikki galrani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X