റൂട്ട് കനാല്‍ സര്‍ജറി ചെയ്തതിലെ പിഴവ്; മുഖം പോലും തിരിച്ചറിയാതെ തെന്നിന്ത്യന്‍ നടി സ്വാതി സതീഷ്

നടിമാര്‍ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തുകയും അത് വലിയ ബുദ്ധിമുട്ടായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ റൂട്ട് കനാല്‍ ചികിത്സയിലൂടെ ഗുരുതരമായ പിഴവ് ഉണ്ടായെന്ന് ചൂണ്ടി കാണിച്ച് എത്തിയിരിക്കുകയാണ് കന്നട നടി സ്വാതി സതീഷ്. ശസ്ത്രക്രിയയ്ക്ക് ശേഷം മുഖം നീര് വച്ചിരിക്കുന്ന സ്വാതിയെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. മുഖം വികൃതമായതോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും തനിക്ക് കഴിയുന്നില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

ബംഗ്ലൂരു സ്വദേശിനിയായ സ്വാതി അടുത്തിടെയാണ് റൂട്ട് കനാല്‍ തെറാപ്പി ചെയ്യുന്നത്. ഇത് പരാജയമായതിനെ തുടര്‍ന്ന് വേദന ഉണ്ടാവുകയും മുഖം വീര്‍ത്ത് വരികയുമായിരുന്നു. മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മന്നോ ദിവസത്തിനുള്ളില്‍ മാറുമെന്ന് ദന്ത ഡോക്ടര്‍ നടിയ്ക്ക് ഉറപ്പും നല്‍കി. മൂന്നാഴ്ച കൊണ്ട് നീരും വേദനയും കുറഞ്ഞില്ലെന്ന് മാത്രമല്ല മുഖം വികൃതമായി മാറുകയും ചെയ്തു.

-swathi-sathish

തനിക്ക് നടത്തിയ ചികിത്സയെ കുറിച്ചുള്ള അപൂര്‍ണമായ വിവരങ്ങളും തെറ്റായ മരുന്നുമാണ് ഡോക്ടടര്‍ നല്‍കിയതെന്നാണ് നടിയുടെ ആരോപണം. ചികിത്സയ്ക്ക് വേണ്ടി അനസ്‌തേഷ്യയ്ക്ക് പകരം സാലിസിലിക് ആഡിഡ് നല്‍കിയെന്നാണ് ആരോപണം. നിലവില്‍ മറ്റൊരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറിയിരിക്കുകയാണ്. ഇവിടെ എത്തിയപ്പോഴാണ് ചികിത്സയിലുണ്ടായ പിഴവിനെ പറ്റി അറിഞ്ഞത് എന്നാണ് സ്വാതി പറയുന്നത്.

തെന്നിന്ത്യന്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് ഈ വിഷയം തുറന്നിട്ടത്. കഴിഞ്ഞ മാസം കന്നഡയിലെ പ്രശസ്ത ടിവി താരം ചേതന രാജ് പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചിരുന്നു. ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള ചേതനയുടെ വിയോഗം ആരാധകരെയും ഞെട്ടിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ചികിത്സയിലൂടെ സ്വാതിയ്ക്കും ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X