ചിത്രീകരണത്തിനിടെ യുവ സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു!! നാലു പേർക്കെതിരെ കേസ്
കഴിഞ്ഞ മൂന്ന് ദിവസമായി സംഭവ സ്ഥലത്ത് മഴനിർത്താതെ പെയ്യുകയായിരുന്നു.
കന്നഡ യുവചലച്ചിത്ര സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീൽ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. സിനിമ ചിത്രീകരണത്തിനിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. ബൽത്തങ്ങാടി എർമയി വെള്ളച്ചാട്ടത്തിൽ വീണാണ് മരിച്ചത്. ഷൂട്ടിങ്ങിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിലേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തന ശ്രമം നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിനിമയുടെ ലാസ്റ്റ് ഷെഡ്യൂൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സംഭവ സ്ഥലത്ത് മഴനിർത്താതെ പെയ്യുകയായിരുന്നു. അതിനാൽ തന്നെ വെളളത്തിന് ശക്തമായ ഒഴുക്കുണ്ടായിരുന്നു. വെള്ളത്തിന് 20 അടി താഴ്ച്ചയുള്ള വെള്ളച്ചാട്ടത്തിലേയ്ക്കാണ് സന്തോഷ് വീണത്. ഇത് മരണത്തിന് കാരണമാകുകയായിരുന്നു. മരണ സമയത്ത് റോബോർട്ടിന്റെ വസ്ത്രമായിരുന്നു സന്തോഷ് ധരിച്ചിരുന്നത്.
കന്നടയിലെ പ്രമുഖ യുവ സംവിധായകനായിരുന്നു സന്തോഷ് ഷെട്ടി. 2013 ൽ പുറത്തിറങ്ങിയ കനസു-കണ്ണു തെരെദാഗ എന്ന ചിത്രം സന്തോഷിന് പ്രേക്ഷക ശ്രദ്ധ നേടികൊടുത്ത ചിത്രമായിരുന്നു. സന്തോഷിന്റെ മരണത്തിൽ കന്നട സിനിമ ലോകം ഞെട്ടി നിൽക്കുകയാണ്. പലർക്കും സംവിധായകന്റെ മരണം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. സംവിധായകന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.


Click it and Unblock the Notifications











