twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കന്നടത്തില്‍ മൊഴിമാറ്റ ചിത്രങ്ങള്‍ ഇനിയില്ല?

    By Meera Balan
    |

    ബാംഗ്ലൂര്‍: സിനിമയ്‌ക്കെന്ത് ഭാഷ, നല്ല ചിത്രമാണെങ്കില്‍ ഏത് ഭാഷയിലും ചിത്രത്തിന് ആരാധകരുണ്ടാകും. എന്നാല്‍ സിനിമയ്ക്കും ഇനി ചില അതിര്‍ വരമ്പുകള്‍ വേണമത്രേ. കന്നട ചലച്ചിത്ര പ്രവര്‍ത്തകരാണ് പുതിയ ഒരു ആവശ്യവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. കര്‍ണാടകയില്‍ ഇനി മുതല്‍ മൊഴിമാറ്റ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ പാടില്ലെന്നതാണ് ആവശ്യം

    ഇക്കാര്യം ഉന്നയിച്ച് നടന്‍മാരായ ശിവ് രാജ് കുമാര്‍ , കിച്ച സുധീപ്, ആക്ടിവിസ്റ്റ് വടാല്‍ നാഗരാജ് എന്നിവരുടെ നേതൃത്വത്തില്‍ റാലി നടത്തി. മൊഴിമാറ്റ ചിത്രങ്ങള്‍ കന്നടത്തിന്റെ പ്രധാന്യം കളയുന്നുവെന്നും കന്നട ചിത്രങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിയ്ക്കുന്നില്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

    Sudeep

    മൊഴിമാറ്റിയെത്തുന്ന സിനിമകള്‍, ടെലിവിഷന്‍ പരന്പരകള്‍ എന്നിവ നിരോധിയ്ക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അന്തരിച്ച കന്നട സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാര്‍ മൊഴിമാറ്റ ചിത്രങ്ങളെ വിലക്കിയിരുന്നെന്നും അദ്ദേഹത്തിന്റെ കാലത്ത് കന്നടത്തിന് ലഭിച്ച പ്രാധാന്യം ഇപ്പോള്‍ ലഭിയ്ക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

    തീയേറ്റര്‍ ഉടമകളും, ജനങ്ങളും കന്നടവാദമുയര്‍ത്തി സമരക്കാര്‍ക്കൊപ്പം അണിചേര്‍ന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ ഒട്ടേറെ ഭാഷകളിലുള്ള ചിത്രങ്ങള്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് മൊഴിമാറ്റത്തിലൂടെയും അല്ലാതെയും പ്രദര്‍ശിപ്പിയ്ക്കപ്പെടാറുണ്ട്.

    സമരത്തില്‍ കന്നടയിലെ സിനിമാ താരങ്ങളായ ദര്‍ശന്‍, പുനീത് രാജ്കുമാര്‍, യാഷ്, താര, ജയമാല, പൂജ ഗാന്ധി, രാധിക പണ്ഡിറ്റ്, ലീലാവതി, സതീഷ്, വിനോദ് രാജ്, കുമാര്‍ ഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു.

    English summary
    Kannada film industry holds rally against dubbed films .
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X