കന്നഡയിലെ ക്രൈം-ആക്ഷൻ ത്രില്ലറായ സീസർ മൊഴിമാറ്റി മലയാളത്തിലെത്തുന്നു

കന്നഡയിലെ ക്രൈം-ആക്ഷൻ ത്രില്ലറായ സീസർ മൊഴിമാറ്റി മലയാളത്തിലെത്തുന്നു. ചിരഞ്ജീവി സർജയും വി രവിചന്ദ്രനും പ്രകാശ് രാജും തകർത്തഭിനയിച്ച സിനിമയാണ് സീസർ. മലയാളം സീസറിന്റെ ​ഗാനങ്ങളും ട്രെയിലറും കൊച്ചി ഒബ്റോൺ മാളിലാണ് പുറത്തിറക്കിയത്. ത്രിവിക്രം പ്രൊഡക്ഷൻസിന്റെ ബാനറിൽ ത്രിവിക്രം സപല്യ നിർമ്മിച്ച സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് വിനയ്കൃഷ്ണയാണ്. പാരുൾ യാദവാണ് നായിക.

ശബരിമലയിൽ ക്ലൈമാക്സ് ചിത്രീകരിച്ച സിനിമയെന്ന പുതുമയുമായാണ് സീസർ എത്തുന്നത്. ബാ​ഗ്ലൂരിലും മൈസൂരിലുമാണ് മറ്റ് ഭാ​ഗങ്ങൾ ചിത്രീകരിച്ചത്. വായ്പ തിരിച്ചടയ്ക്കാത്തവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഫൈനാൻസറുടെ ഏജന്റായി പ്രവർത്തിക്കുന്ന സീസറുടെ കഥയാണ് ഈ ആക്ഷൻ-ത്രില്ലറിലുള്ളത്. വാ​ഹനങ്ങൾ പിടിച്ചെടുക്കുന്നതിനോടൊപ്പം കൊലപാതകങ്ങളും അരങ്ങേറുമ്പോഴാണ് സീസറുടെ പ്രതികാരകഥ കൂടി പുറത്തുവരുന്നത്. ഒരു ഫൈനാൻസറുടെ കീഴിൽ ജോലി ചെയ്യുന്ന ഏജന്റുമാർ ആയിട്ടാണ് ചിരഞ്ജീവി സർജയും വി രവിചന്ദ്രനും വേഷമിടുന്നത്. ദിവസവും വാഹനങ്ങൾ പിടിച്ചെടുക്കുന്ന ഇവർ ഒരു ദിവസം പിടിച്ചെടുത്ത കാർ കഥയുടെ വഴിതന്നെ തിരിച്ചുവിടുന്ന സിനിമയാണ് സീസർ.

seizer

കൊച്ചി ഒബ്റോൺ മാളിൽ നടന്ന സീസർ മലയാളം പതിപ്പിന്റെ ഓഡിയോ-ട്രെയിലർ ലോഞ്ച്

റാപ്പറായ ചന്ദൻ ഷെട്ടിയാണ് സീസറിലെ ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ​ഗാനങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ആഷിർ വടകര. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സീസർ മൊഴിമാറ്റി എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X