മോഹന്‍ലാലിന്റെ മരക്കാറില്‍ കന്നഡ സൂപ്പര്‍താരവും! വൈറലായി പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍! കാണൂ
Recommended Video

മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ ചരിത്ര പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്.
ഹൈദരാബാദിലാണ് സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടന്നുകൊണ്ടിരിക്കുന്നത്. മലയാളീ താരങ്ങള്‍ക്കുപുറമെ അന്യഭാഷയിലുളള അഭിനേതാക്കളും ചിത്രത്തിലെത്തുന്നുണ്ട്. ഇതില്‍ എറ്റവുമൊടുവിലായി കന്നഡത്തിലെ ഒരു സൂപ്പര്‍താരം സിനിമയില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
ഒടിയനു ശേഷം നിരവധി സിനിമകളാണ് സൂപ്പര്‍ താരത്തിന്റെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മലയാളത്തിലെ എറ്റവും ചെലവേറിയ സിനിമയായിട്ടാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം പ്രിയദര്‍ശന്റെ മേക്കിങ്ങും ചിത്രത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമായിരിക്കും. ലാലേട്ടന്റെ കരിയറിലെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം തന്നെയാകും സിനിമയിലെതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

മോഹന്‍ലാലും പ്രിയദര്‍ശനും
ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷമാണ് മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് പറയുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മലയാളത്തിലെ എറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നായ മരക്കാര്‍ വലിയ ക്യാന്‍വാസിലാണ് സംവിധായകന്‍ അണിയിച്ചൊരുക്കുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്നു
റാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടക്കുന്നത്. കൂറ്റന്‍ സെറ്റുകളിട്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ തുടങ്ങിയിരുന്നത്. ബാഹുബലിക്ക് വേണ്ടി കലാസംവിധാനം നിര്‍വ്വഹിച്ച സാബു സിറിളാണ് സിനിമയ്ക്ക് വേണ്ടി കൂറ്റന്‍ സെറ്റുകളൊരുക്കിയിരുന്നത്. പ്രിയദര്‍ശന്റെ മേ്ക്കിങ്ങിനു പുറമെ സാബു സിറിളിന്റെ കലാസംവിധാനവും ശ്രദ്ധേയമായി മാറും. ഈ വര്‍ഷം പകുതിയോടെ മരക്കാര്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

മരക്കാറില്‍ കിച്ച സുദീപും
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രധാന്യമുളെളാരു കഥാപാത്രമായി കന്നഡ സൂപ്പര്‍താരവും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. കിച്ച സുദീപും പ്രിയദര്‍ശനും ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്.

വമ്പന്‍ താരനിര
കിച്ച സുദീപിനു പുറമെ തമിഴില്‍നിന്നും പ്രഭു,അര്‍ജുന്‍ തുടങ്ങിയവരും ബോളിവുഡില്‍നിന്നും സുനില്‍ ഷെട്ടിയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യര്‍,കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.സിജെ റോയ് ആന്റണി പെരുമ്പാവൂര്‍,സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം നിര്‍മ്മിക്കുന്നത്.
ചിത്രങ്ങള്‍ കാണൂ


Click it and Unblock the Notifications