കന്നട കുറച്ചു കടുപ്പമായിരുന്നു: ആശ ശരത്ത്
ഏഷ്യനെറ്റിലെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രഫസര്‍ ജയന്തിയായാണ് ആശാ ശരത്തിന്റെ തുടക്കം. സക്കറിയയുടെ ഗര്‍ഭണികള്‍ എന്ന ചിത്രത്തിലൂടെ ബ്രേക്ക് കിട്ടി. അതിന്റെ തുടര്‍ച്ചയായിരുന്നു ജിത്തു ജോസഫ്, മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യത്തിലെ പൊലീസ് ഓഫീസറുടെ വേഷം. ചിത്രം തകര്‍ത്തോടിയപ്പോള്‍ ആശ ശരത്തും പ്രശസ്തിയുടെ കൊടുമുടി കയറി.
ദൃശ്യം കന്നടയിലേക്ക് റീമേക്ക് ചെയ്തപ്പോഴും മലയാളത്തില്‍ ആശ ശരത്ത് അഭിനയിപ്പിച്ച് ഫലിപ്പിച്ച പൊലീസ് ഓഫീസറുടെ വേഷം ചെയ്യാന്‍ പകരക്കാരില്ലായിരുന്നു. അങ്ങനെ കന്നടയിലെ ദൃശ്യം ചിത്രീകരണം പൂര്‍ത്തിയാക്കി ആശ തിരിച്ചെത്തി. കന്നട വളരെ പ്രയാസമാണെന്നാണ് ആശ ശരത്ത് പറയുന്നത്.

സിനിമാ ഇന്റസ്ട്രിയില്‍ എത്തണമെന്നത് വലിയ ആഗ്രഹമായിരുന്നെങ്കിലും ഒരിക്കലും ഇവിടെ വരെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആശ ശരത്ത് പറയുന്നു. എത്തുക മാത്രമല്ല, മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. സിനിമയ്‌ക്കൊപ്പം തന്റെ നൃത്തവും മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുന്നതിന്റെ സന്തോഷവും ആശ പങ്കുവച്ചു.
ദൃശ്യത്തിലെ പൊലീസ് ഓഫീസറെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയരുന്നില്ലെന്ന് ആശ പറയുന്നു. പക്ഷെ ചിത്രത്തില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ തന്നെ പിന്തുണകൊണ്ടാണ് ആത്മവിശ്വാസം ലഭിച്ചത്- ആശ പറഞ്ഞു.
ദൃശ്യത്തിലെ അഭിനയത്തിന് ശേഷം തമിഴകത്തില്‍ നിന്നുള്‍പ്പടെ ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. ഇപ്പോള്‍ ഇറങ്ങാനിരിക്കുന്ന എയ്ഞ്ചല്‍ എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് ആശ. ഇന്ദ്രജിത്ത് മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ സജിത മേനോന്‍ എന്ന ജേര്‍ണലിസ്റ്റിനെയാണ് ആശ അഭിനയിക്കുന്നത്.


Click it and Unblock the Notifications