പ്രതിഫലം ചോദിച്ചത് പ്രശ്‌നമായി! ടിക്കറ്റ് കണ്‍ഫോം ആവാതെ 4 ദിവസം പട്ടിണിയിലായി; മനസ് തുറന്ന് കണ്ണൻ സാഗർ
നടനും മിമിക്രി താരവുമായ കണ്ണന്‍ സാഗര്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ്. ഒത്തിരി വര്‍ഷങ്ങളായി ഈ മേഖലയില്‍ സജീവമായ താരം സ്റ്റേജ് പ്രോഗ്രാമുകളും ടെലിവിഷന്‍ പരിപാടിയുമൊക്കെയായി ശ്രദ്ധേയനാണ്.
ജീവിതത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെപ്പറ്റി പറയുകയാണ് താരനിപ്പോള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദേശത്ത് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയപ്പോള്‍ പട്ടിണി കിടക്കേണ്ടി വന്നതിനെ പറ്റിയാണ് സിവി ടിവി ലൈവ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ കണ്ണന്‍ പറയുന്നത്.

ഈ കാര്യം പറഞ്ഞാല്‍ വിവാദമാവുമോ എന്നൊരു പേടിയുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് കണ്ണന്‍ സംസാരിച്ച് തുടങ്ങുന്നത്. 'ജീവിതത്തില്‍ ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അബിക്കയുടെ കൂടെ ഗള്‍ഫിലേക്ക് ഒരു പരിപാടിയ്ക്കായി പോയി. അതിന് പ്രതിഫലമായി ചെറിയൊരു തുക പറഞ്ഞിരുന്നു. ചെറിയൊരു പരിപാടിയായതിനാല്‍ തുക ഇത്രയുമേ ഉണ്ടാവുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാനും അത് മതിയെന്ന് പറഞ്ഞു.
നമ്മള്‍ ചോദിക്കുന്നതിനെക്കാളും കൂടുതല്‍ തരുമെന്നാണ് ഉള്ളിലെ പ്രതീക്ഷ. അങ്ങനെ ഷോ യ്ക്ക് അവിടെ എത്തി. ആറ് പരിപാടി പറഞ്ഞിടത്ത് പതിമൂന്നോ പതിനാലോ പരിപാടികള്‍ ചെയ്തു. ദുബായില്‍ മാത്രമല്ല ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങി മൂന്നാലഞ്ച് രാജ്യങ്ങളിലേക്കും പോയിരുന്നു. പരിപാടിയൊക്കെ കഴിഞ്ഞ് പിറ്റേന്ന് ഉച്ചയ്ക്ക് പാര്‍ട്ടിയും കഴിഞ്ഞു. അതിന്റെ തൊട്ടടുത്ത ദിവസം നാട്ടിലേക്കും തിരികെ പോന്നു.
വരുന്നതിന്റെ അന്ന് വെളുപ്പിന് സംഘാടകരില്‍ ചിലര്‍ ഞങ്ങളുടെ അടുത്ത് വന്നു. എന്നിട്ട് ഓരോരുത്തരുടെയും പെയിമെന്റിനെ പറ്റി പറഞ്ഞു. നസീറിന്റെ എത്രയാണെന്ന് ചോദിച്ചു. അദ്ദേഹത്തിന് പൈസ എണ്ണി കൊടുക്കുന്നു. കൂടെ ഒരു ചെക്കും കൊടുത്തു. അത് അവിടുന്ന് മാറി എടുക്കാം. അതല്ലെങ്കില്‍ നാട്ടില്‍ കൊണ്ട് വന്നിട്ടും മാറാം.
അടുത്തത് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, അബിക്കയാണ് അത് തീരുമാനിക്കുന്നത്. അത് സാരമില്ല നിങ്ങള്‍ അഭിനയിക്കാന്‍ വന്നതല്ലേ, നിങ്ങളുടെ പെര്‍ഫോമന്‍സ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ആ സ്‌കിറ്റില്‍ ഏറ്റവും മനോഹരമായി ചെയ്തത് നിങ്ങളാണ്. പ്രതിഫലം എത്രയാണെന്ന് പറയാന്‍ പറഞ്ഞു.

അപ്പോഴും അബിക്കയോട് പ്രതിഫലത്തിന്റെ കാര്യം പറഞ്ഞാല്‍ മതി. അദ്ദേഹം ഇവരോട് എത്രയാണ് പറഞ്ഞതെന്ന് എനിക്ക് അറിയില്ലല്ലോ. ഞാന്‍ എന്തേലും വാ വിട്ട് പറഞ്ഞാല്‍ അതൊരു പ്രശ്‌നമാവുമല്ലേന്ന് കരുതി. അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാനൊരു തുക പറഞ്ഞു. ഇത്രയേ ഉള്ളോ എന്ന് പറഞ്ഞിട്ട് അവരങ്ങ് പോയി. കുറച്ച് കഴിഞ്ഞ് അബിയിക്ക വിളിച്ചു.
നീ എന്തിനാടാ സാമ്പത്തികത്തിന്റെ കാര്യമൊക്കെ പറയാന്‍ പോയതെന്ന് ചോദിച്ച് വഴക്കായി. ചൂടാവുകയും വലിയ പ്രശ്‌നവുമായി. ചിലപ്പോള്‍ എനിക്ക് വേണ്ടി കൂടുതല്‍ തുകയെന്തെങ്കിലും പറഞ്ഞ് കാണും. എനിക്കാണെങ്കില്‍ സാധനങ്ങളൊക്കെ വാങ്ങിക്കാനും ഉണ്ട്. ബാക്കി എല്ലാവര്‍ക്കും സമ്മാനങ്ങളൊക്കെ കിട്ടിയെങ്കിലും എനിക്ക് മാത്രം ഒന്നും കിട്ടിയതുമില്ല. വീട്ടുകാര്‍ക്ക് എന്തെങ്കിലും വാങ്ങി പോകാമെന്ന് കരുതിയെങ്കിലും സാമ്പത്തികവും കിട്ടിയില്ല.
അങ്ങനെ വെളുപ്പിന് ആറരയ്ക്ക് എല്ലാവരും പോകാന്‍ ഒരുങ്ങി. ഞാനും പെട്ടിയൊക്കെ പാക്ക് ചെയ്ത് റിസപ്ഷന്റെ അടുത്ത് എത്തിയപ്പോള്‍ പറയുന്നു, കണ്ണന് ടിക്കറ്റ് കണ്‍ഫോം ആയിട്ടില്ല, മിക്കവാറും ഇന്ന് വൈകിട്ടോ നാളെയോ ആവുകയുള്ളുവെന്ന്. ഭാഷയും അറിയില്ല. എനിക്ക് അവരുടെ കൂടെ പോയാല്‍ കൊള്ളാമെന്ന് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സാരമില്ല നോക്കാമെന്നായി.
ബാക്കിയെല്ലാവരും വണ്ടിയില്‍ കയറി പോയി. ഞാനൊറ്റയ്ക്ക് അവിടെയിരുന്നു. കമ്മിറ്റിക്കാരോട് സാമ്പത്തികം സംസാരിച്ചത് കൊണ്ട് നിനക്കുള്ളത് അവര് തരുമെന്ന് പറഞ്ഞിട്ട് അവര്‍ പോയി. ഒരു നാലഞ്ച് ദിവസം ഞാനവിടെ കിടന്നു. ആദ്യത്തെ രണ്ട് ദിവസം ഭക്ഷണമൊക്കെ ഏജന്റുമാര്‍ കൊണ്ട് വന്ന് തന്നു.
പിന്നെ ഞാന്‍ കയറി പോയിട്ടുണ്ടാവുമെന്ന് കരുതി. ഹോട്ടലിന്റെ റിസപ്ഷനില്‍ പോയി ഭക്ഷണം എന്തേലും തരുമോന്ന് ചോദിക്കും. അന്ന് എന്റെ കൈയ്യില്‍ ഫോണില്ല. റിസപ്ഷനില്‍ നിന്ന് വിളിക്കണമെങ്കില്‍ പേയ്‌മെന്റ് ചെയ്യണം. ഞാന്‍ ഒറ്റപ്പെട്ടതിന്റെ ഭയങ്കര വേദനയായി പോയി. പിറ്റേന്ന് സ്റ്റേജ് പ്രോഗ്രാം ഓക്കെ ഏറ്റതായിരുന്നു. അതൊക്കെ ഓര്‍ത്ത് ആകെ വേദനയായി പോയെന്നും കണ്ണന്‍ പറയുന്നു.


Click it and Unblock the Notifications