കണ്ണന്‍ താമരക്കുളം വീണ്ടും മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി... ഇക്കുറി ജയറാം ഇല്ല, പകരം ആരെന്നോ?
ജയറാമിനെ ഒഴിവാക്കി കണ്ണന്‍ താമരക്കുളം പുതിയ ചിത്രം പ്രഖ്യാപിച്ചു.
ജയറാം കേന്ദ്ര കഥാപാത്രമായി എത്തിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം അച്ചായന്‍സിന് ശേഷം കണ്ണന്‍ താമരക്കുളം പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇക്കുറിയും മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായിട്ടാണ് കണ്ണന്‍ താമരക്കുളം എത്തുന്നത്. ആദ്യ മൂന്ന് ചിത്രങ്ങളിലും നായകനായി എത്തിയ ജയറാം പുതിയ ചിത്രത്തില്‍ ഉണ്ടാകില്ല. ഉണ്ണി മുകുന്ദനും അനൂപ് മേനോനുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദയിലൂടെ മലയാളത്തിലേക്ക് എത്തിയ വമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായിക.

കണ്ണന്‍ താമരക്കുളത്തിന്റെ ആദ്യ ചിത്രങ്ങളായ തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ദിനേശ് പള്ളത്ത് ആണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന വിവരം. ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് വമിഖയ്‌ക്കെന്നാണ് റിപ്പോര്‍ട്ട്.
എസ്‌ജെ സൂര്യ, ശിവദ എന്നിവര്‍ക്കൊപ്പം ഇരവാകാലം എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുകയാണ് വമിഖ ഇപ്പോള്‍. അനുഷ്‌ക ഷെട്ടി നായികയാകുന്ന ബഹുഭാഷ ചിത്രം ഭാഗ്മതി, മമ്മൂട്ടി നായകനാകുന്ന അജയ് വാസുദേവ് ചിത്രം മാസ്റ്റര്‍പീസ് എന്നിവയാണ് റിലീസിന് തയാറാകുന്ന ഉണ്ണി മുകുന്ദന്‍ ചിത്രങ്ങള്‍. താരങ്ങളുടെ നിലവില്‍ ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications











