മരട് വിഷയം സിനിമയാകുന്നു! പുതിയ ചിത്രവുമായി കണ്ണന്‍ താമരക്കുളം
ജയറാമിനെ നായകനാക്കി തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകനാണ് കണ്ണന്‍ താമരക്കുളം. തുടര്‍ന്ന് ആടുപുലിയാട്ടം, അച്ചായന്‍സ്, ചാണക്യതന്ത്രം, പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകളും സംവിധായകന്റെതായി വന്നിരുന്നു. എറ്റവുമൊടുവിലായി ഇറങ്ങിയ പട്ടാഭിരാമന്‍ പ്രമേയപരമായും വാണിജ്യപരമായും തിയ്യേറ്ററുകളില്‍ നിന്നും വിജയം നേടിയിരുന്നു. ഇപ്പോഴിതാ പട്ടാഭിരാമന് പിന്നാലെ കണ്ണന്‍ താമരക്കുളത്തിന്റെ പുതിയ ചിത്രം എത്തുകയാണ്.

ഇത്തവണ മരട് വിഷയം പ്രമേയമാക്കികൊണ്ടാണ് സംവിധായകന്‍ പുതിയ ചിത്രവുമായി എത്തുന്നത്. കേരളത്തില്‍ അടുത്തിടെ എറ്റവും വിവാദം ഉണ്ടാക്കിയ വിഷയങ്ങളില്‍ ഒന്നായിരുന്നു മരടിലെ ഫ്‌ളാറ്റ് ഒഴിപ്പിക്കാനുളള കോടതി ഉത്തരവും തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളും. ഈ വിഷയം പ്രമേയമാക്കികൊണ്ടാണ് സംവിധായകന്‍ പുതിയ ചിത്രമൊരുക്കുന്നത്. മരട് 357 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബില്‍ഡിങ് മാഫിയയുടെയും അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കഥയാണ് സിനിമ പറയുന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യൂവാണ് ചിത്രം നിര്‍മ്മിക്കുന്നത്. പട്ടാഭിരാമന് വേണ്ടി കഥയെഴുതിയ ദിനേശ് പളളത്ത് തന്നെ ഈ ചിത്രത്തിന് വേണ്ടിയും തിരക്കഥ എഴുതുന്നു.
മലയാളത്തിലെ ശ്രദ്ധേയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് അറിയുന്നത്. ഒന്നുമറിയാതെ ജീവിതം നഷ്ടപ്പെട്ട ഫ്‌ളാറ്റ് ഉടമകളുടെ ജീവിതം കൂടി തങ്ങള്‍ ഇതിലൂടെ മുന്നോട്ട് കൊണ്ടുവരുമെന്ന് സംവിധായകന്‍ പറയുന്നു. മരട് ഫ്‌ളാറ്റിന് എങ്ങനെ നിര്‍മ്മാണാവകാശം കിട്ടി എന്ന കാര്യവും അതില്‍ നടന്ന ചതിയുടെ അറിയാക്കഥകളും ഈ ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും സംവിധായകന്‍ പറഞ്ഞു. രവി കെ ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം.ഫോര്‍ മ്യൂസിക്‌സ് സംഗീതവും സാനന്ദ് ജോര്‍ജ്ജ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.


Click it and Unblock the Notifications











