ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി കണ്ണും കണ്ണും കൊളളയടിത്താല്‍ ടീം! പുതിയ പോസ്റ്ററുകള്‍ പുറത്ത്
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. ഒരു പ്രണയ ചിത്രമായാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. നവാഗതനായ ദേസിംഗ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒകെ കണ്‍മണിക്ക് ശേഷം ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കണ്ണും കണ്ണും കൊളളയടിത്താല്‍.
റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ദുല്‍ഖറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റുകള്‍ വന്നിരിക്കുന്നത്.

ദുല്‍ഖറിനെയും ചിത്രത്തിലെ നായികയായ റിതു വര്‍മ്മയെയും കാണിച്ചുകൊണ്ടുളള പോസ്റ്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ദിനത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡുകളിലൊന്നായ മസാല കോഫിയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. കെഎം ഭാസ്‌ക്കരന്‍ ചായാഗ്രഹം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് പ്രവീണ് ആന്റണി എഡിറ്റിംഗ് ചെയ്യുന്നു. ചിത്രം ഉടന്‍ തിയ്യേറ്ററുകളില്‍ റിലീസിനെത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











