twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിറമില്ലാത്ത മനുഷ്യരുടെ കഥയുമായി കാന്തന്‍! 24-ാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍!!

    |

    വയനാട്ടിലെ അടിയ വിഭാഗം ആദിവാസികളുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമയാണ് കാന്തന്‍. നിറത്തിന്റെയും വൃത്തിയുടെയും വ്യത്യാസത്തില്‍ മനുഷ്യരെ അകറ്റി നിര്‍ത്തുകയും ഒന്നിച്ച് യാത്ര ചെയ്യാനോ സംസാരിക്കാനോ, സഹവസിക്കാനോ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് 'കാന്തന്‍' പറയുന്നത്. 'കാന്തന്‍ ദ ലവര് ഓഫ് കളര്‍' എന്ന ടാഗ്‌ലൈനോട് കൂടിയെത്തുന്ന ചിത്രം 24-ാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിലെ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ മത്സരയിനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

    kanthan

    ഷെറീഫ് ഈസയാണ് സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത പരിസ്ഥിതി-സാമൂഹ്യ സമരനായികയായ ദയാബായി മുഖ്യവേഷത്തിലഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തനെന്ന പത്തു വയസുകാരനെ ആര്‍ജ്ജവമുള്ള മനുഷ്യനായി വളര്‍ത്തിയെടുക്കുന്ന ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായി അവതരിപ്പിക്കുന്നത്.

    kanthan

    വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തിലുള്ളവരുടെ നിലില്‍പ്പിനായുള്ള പോരാട്ടമാണ് കാന്തനിലൂടെ പറയുന്നത്. അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതവും പോരാട്ടവും സൂക്ഷ്മമായി ആവിഷ്‌കരിച്ച് കൊണ്ട് ദളിത്-ആദിവാസി വിഭാഗത്തില്‍പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് കാന്തന്‍. സവര്‍ണ വിഭാഗത്തിലെ അധിനിവേശത്തിനനുസരിച്ച് ഉള്‍വലിഞ്ഞ് പോവാന്‍ കാട് നഷ്‌പെടുന്നതിന്റെ ദുഃഖത്തില്‍ അത് തിരിച്ച് പിടിക്കാനും അതുമൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നിലനിര്‍ത്താനുമുള്ള പരിശ്രമവുമാണ് സിനിമയിലെ രാഷ്ട്രീയം. കര്‍ഷക ആത്മഹത്യ, കപടപരിസ്ഥിതി വാദങ്ങള്‍, പ്രകൃതി ചൂഷണങ്ങള്‍, വരള്‍ച്ച, ദാരിദ്ര്യം, ആചാരങ്ങള്‍, പ്രണയം, പ്രതിരോധം, തുടങ്ങി ജീവിതസന്ധികളോട് സമരം ചെയ്ത് കൊണ്ടാണ് സിനിമ മുന്നോട്ട് പോവുന്നത്.

    kanthan

    പ്രമോദ് കൂവേരിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാസ്റ്റര്‍ പ്രജിത്ത് കാന്തനായി വേഷമിടുമ്പോള്‍ നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തിലെ ആദിവാസികളാണ് മറ്റ് അഭിനേതാക്കള്‍. പ്രിയന്‍ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ പ്രശോഭാണ് എഡിറ്റിംഗ്. ആര്‍ട്ട്:ഷെബി ഫിലിപ്പ്, സ്റ്റില്‍സ്: ടോണി മണിപ്ലാക്കല്‍, പശ്ചാത്തല സംഗീതം: സച്ചിന്‍ ബാലു, സൗണ്ട് റെക്കോര്‍ഡിസ്റ്റ്: ഷിജു ബാലഗോപാലന്‍, സൗണ്ട് ഡിസൈനര്‍: എം ഷൈജു, ഹെലിക്യാം: പ്രതീഷ് മയ്യില്‍ എന്നിവര്‍ ചേര്‍ന്നാണ്.

    English summary
    Activist Dayabhai's Film 'Kanthan: The Lover of Color' selected Kolkata International Film Festival
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X