കിടിലം വിഷ്വല്‍സുമായി കാന്താരത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത് !!
ഹേമന്ത് മേനോനെ നായകനാക്കി ആഡ് ഫിലിം മേക്കര്‍ ഷാന്‍ കേച്ചേരി സംവിധാനം ചെയ്ത കാന്താരത്തിലെ ആദ്യ വീഡിയോഗാനം പുറത്ത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ജീവിക, ശിവജി ഗുരുവായൂര്‍, അസീസ് നെടുമങ്ങാട് , വിദ്യ വിജയകുമാര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കു പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
വി എഫ് എക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. മെറാകി വി എഫ് എക്‌സ് ടീമാണ് ഈ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ജേസിന്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതിര്‍ത്തികളില്‍ നടക്കുന്ന വാഹനാപകടങ്ങളിലെ സത്യാവസ്ഥ അന്വേഷിക്കുകയാണ് ചിത്രം. ഓണ്‍ലൈന്‍ പാക്കേജ് വഴി ഒരു കൂട്ടം ആളുകള്‍ കേരളം കാണാന്‍ എത്തുന്നു. പിന്നീട് അവരുടെ യാത്രയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. സ്വന്തം അനുഭവത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ കഥ സംവിധായകന്‍ രൂപപെടുത്തിയത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യുവചലചിത്രതാരം ഷെയ്ന്‍ നിഗമായിരുന്നു പുറത്തിറക്കിയത്. പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമായിരുന്നു പോസ്റ്ററിനു ലഭിച്ചത്. ഗുരു എന്റര്‍ടെയ്ന്‍ മെന്‍സിന്റെ ബാനറില്‍ പ്രശാന്ത് ഭരതനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











