കാന്താരി വെള്ളിയാഴ്ചയെത്തും
രചന നാരയാണന്‍കുട്ടി നായിക വേഷത്തിലെത്തുന്ന കാന്താരി വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ ശേഖര്‍ മേനോനാണ് നായകനാകുന്നത്.
റിംഗ്‌ടോണ്‍, ഡോക്ടര്‍ ഇന്നസെന്റാണ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജ്മല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാന്താരി. ടെലിവിഷനിലൂടെ വെള്ളിത്തിരയിലെത്തിയ രചന നാരയണന്‍കുട്ടിയാണ് ചിത്രത്തില്‍ കാന്താരിയെന്ന റോളില്‍ എത്തുന്നത്.

കൊച്ചിയില്‍ തന്റേടത്തോടെ ജീവിക്കുന്ന പെണ്‍കുട്ടിയാണ് റാണിയെന്ന കാന്താരി. സാധാരണ പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായ ജീവിതമാണ് ചിത്രത്തില്‍ റാണി നയിക്കുന്നത്.റാണിയുടെ ജീവിത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളുമാണ് കാന്താരി പ്രമേയമാക്കുന്നത്.
ശ്രീജിത്ത് രവി, തലൈവാസല്‍ വിജയ്, ശശി കലിംഗ, സാജു കൊടിയന്‍, സീനത്ത്, ദേവി മേനോന്‍, രമാദേവി, സുഭിക്ഷ, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











