ഇന്ത്യന്‍ സിനി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു!

എട്ടാമത് ഇന്ത്യന്‍ സിനി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ചിത്രമായി 'കാന്തി' തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നീലമ്മയുടെയും മകള്‍ കാന്തിയുടെയും കഥയാണ് ചിത്രം പറയുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ അതിജീവനം, ആദിവാസി ചൂഷണം എല്ലാം ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ചെറുത്തുനില്ക്കുന്ന സ്ത്രീ സമൂഹത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് കാന്തി.

kanthi

വിവിധ വിഭാഗങ്ങളില്‍, 60 രാജ്യങ്ങളില്‍ നിന്നെത്തിയ 460 ഓളം ചിത്രങ്ങളില്‍ നിന്നാണ് മികച്ച ഫീച്ചര്‍ ഫിലിമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദ്ദേശകപ്പട്ടികയില്‍ ഉള്‍പ്പെട്ട ഏക മലയാള ചിത്രവും കാന്തി തന്നെ. കാന്തിയെ കൃഷ്ണശ്രീയും നീലമ്മയെ ഷൈലജ. പി. അമ്പുവുമാണ് അവതരിപ്പിക്കുന്നത്. കേരളത്തിന്റെ തെക്കേ അറ്റത്ത് അഗസ്ത്യാര്‍ വനഭൂമിയില്‍ അഗസ്ത്യന്റെ പിന്‍മുറക്കാരാണ് കാണിക്കാര്‍ സമൂഹം. അവരുടെ ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്‌ക്കാരമാണ് കാന്തി. ജീവിതം വരളുമ്പോഴൊക്കെ, നീലമ്മയും കാന്തിയും നന്മയുടെ നേര്‍ക്കാഴ്ചയായി മാറുന്നു. ഉദാസീനതയുടെയും ക്രൂരതയുടെയും സഹനത്തിന്റെയും തീരാത്ത പാഠങ്ങളുമായി ഇവര്‍ ജീവിക്കുന്നു.

കൃഷ്ണശ്രീ, ഷൈലജ പി. അമ്പു, സാബു പ്രൗദീന്‍, അരുണ്‍ പുനലൂര്‍, ഡോ: ആസിഫ്ഷാ, പ്രവീണ്‍ കുമാര്‍, വിജയന്‍ മുഖത്തല, മധുബാലന്‍, അനില്‍ മുഖത്തല, ബിനി പ്രേംരാജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശോക് ആര്‍. നാഥ്, കഥ എഴുതി സംവിധാനം ചെയ്ത കാന്തിയ്ക്ക് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അനില്‍ മുഖത്തല ആണ്. സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം - സുനില്‍പ്രേം എല്‍.എസ്, എഡിറ്റിംഗ് - വിജില്‍ എഃ, പശ്ചാത്തല സംഗീതം - രതീഷ് കൃഷ്ണ, കല - വിഷ്ണു എരുമേലി, ചമയം - ലാല്‍ കരമന, കോസ്റ്റ്യും - റാഫിര്‍ തിരൂര്‍, അസ്സോ: ഡയറക്‌ടേഴ്‌സ് - ജിനി സുധാകരന്‍, സുരേഷ് ഗോപാല്‍, അസി: ഡയറക്‌ടേഴ്‌സ് - അരുണ്‍ ഉടുമ്പന്‍ചോല, കല്ലട ബാല മുരളി, സൗണ്ട് എഞ്ചിനീയര്‍ - എന്‍. ഹരികുമാര്‍, സൗണ്ട് എഫക്ട്‌സ് - സുരേഷ് & സാബു, പ്രൊ: കണ്‍ട്രോളര്‍ - വിജയന്‍ മുഖത്തല, പ്രൊ: മാനേജര്‍ - മണിയന്‍ മുഖത്തല, സ്റ്റില്‍സ് - ജോഷ്വാ പി. വര്‍ഗ്ഗീസ്, സ്റ്റുഡിയോ - ചിത്രാഞ്ജലി, പി ആര്‍ ഒ - അജയ് തുണ്ടത്തില്‍.

Read more about: movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X