കന്യകാ ടാക്കീസ് പ്രദര്‍ശനത്തിനെത്തുന്നു
മികച്ച നവാഗത സംവിധായകന്‍, മികച്ച സഹനടി, മികച്ച ശബ്ദ മിശ്രണം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കന്യകാ ടാക്കീസ്പ്രദര്‍ശനത്തിനെത്തുന്നു. ചിത്രം ജൂലായ് 10-ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
കെ.ആര്‍.മനോജ് സംവിധാനം ചെയ്ത ചിരത്രം ഒരു സിനിമാ ടാക്കീസിന്റെ പശ്ചാത്തലത്തില്‍ സമകാലീന കേരളീയാവസ്ഥയെ ആണ് ചിത്രം ദൃശ്യവത്ക്കരിക്കുന്നത്. ഒരു ഗ്രാമപ്രദേശത്തെ സി ക്ലാസ് സിനിമാ തിയേറ്ററാണ് കന്യാകടാക്കീസ്.

കന്യാകടാക്കീസ് ഒരു ക്രിസ്ത്യന്‍ പള്ളിയാവുന്നതോടെ കുയ്യാലി എന്ന നാട്ടിന്‍പുറത്ത് സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് . സുധീര്‍ കരമന മേുരളി ഗോപി ,ലെന, സുധീര്‍ കരമന, സുനില്‍ സുഖദ, മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നത്.
നേരത്തെ കന്യകാ ടാക്കീസ് ഗോവ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രമായും പ്രദര്‍ശിപ്പിച്ചു. നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











