നയന്‍ ട്രെയിലറിന് നിറഞ്ഞ കൈയ്യടി! പൃഥ്വി കിടുക്കിയെന്ന് കരണ്‍ ജോഹര്‍! ദുല്‍ഖറും താരത്തെ അഭിനന്ദിച്ചു
Recommended Video

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് നയന്‍. സയന്റിഫിക് ചിത്രവുമായി പൃഥ്വിരാജ് എത്തുന്നുവെന്നറിയിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകരും ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഗംഭീരമെന്നാണ് പലരും ട്രെയിലര്‍ കണ്ടപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങിയതിന് പിന്നാലെയാണ് താരം പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. സോണി പിക്‌ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് നയന്‍ എന്ന സിനിമ നിര്‍മ്മിക്കുന്നത്. ലോകത്തെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ സോണി പിക്‌ചേഴ്‌സ് ഈ സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആരംഭിച്ചതെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു.
പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളിലിടം നേടിയ സിനിമയാണ് നയന്‍. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും. സിനിമയുടെ ട്രെയിലര്‍ ബുധനാഴ്ച പുറത്തുവിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പറഞ്ഞത് പോലെ തന്നെ കൃത്യസമയത്ത് തന്നെ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. താരങ്ങളും അണിയറപ്രവര്‍ത്തകരും ആരാധകരുമെല്ലാം പൃഥ്വിയേയും സംഘത്തേയും അഭിനന്ദനം കൊണ്ട് മൂടുകയായിരുന്നു. സയന്‍സ് ഫിക്ഷന്‍ മാത്രമല്ല ഹൊറര്‍ എലമെന്റും കൂടിയുണ്ട് ട്രെയിലറില്‍.

ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ അഭിനന്ദനവുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരുന്നു. സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കുമായാണ് താരത്തിന്റരെ അഭിന്ദനം. ഇതിന് പിന്നാലെയായാണ് പൃഥ്വിയെ അഭിനന്ദിച്ച് കരണ്‍ ജോഹറെത്തിയത്. വളരെ മനോഹരമായ ട്രെയിലര്‍ ആണിതെന്നും ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. തെലുങ്ക് താരമായ വിജയ് ദേവരക്കൊണ്ടയും പൃഥ്വിരാജിനെ അഭിന്ദിച്ച് എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പൃഥ്വിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











