»   » പൃഥ്വിരാജിനെ അഭിനന്ദിച്ച് കരണ്‍ ജോഹര്‍, ടിയാന്‍ ടീസര്‍ അതിഗംഭീരം, കാത്തിരിയ്ക്കാന്‍ വയ്യ !

പൃഥ്വിരാജിനെ അഭിനന്ദിച്ച് കരണ്‍ ജോഹര്‍, ടിയാന്‍ ടീസര്‍ അതിഗംഭീരം, കാത്തിരിയ്ക്കാന്‍ വയ്യ !

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമാ ലോകത്തും ഇപ്പോള്‍ ഏറെ സുപരിചിതനാണ് പൃഥ്വിരാജ്. മലയാളത്തിലും അന്താരാഷ്ട്ര നിലവാരമുള്ള സിനിമകളിലാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മികച്ച വിജയം നേടിയ എസ്ര എന്ന ചിത്രത്തിന് ശേഷം പൃഥ്വിയുടേതായി റിലീസ് ചെയ്യുന്ന മലയാള സിനിമയാണ് ടിയാന്‍.

പൃഥ്വിരാജിനെ കടത്തിവെട്ടുമോ ടിയാനിലെ ഇന്ദ്രജിത്തിന്റെ കഥാപാത്ര രഹസ്യവും ലുക്കും പുറത്ത് വിട്ടു!!


മുരളി ഗോപിയുടെ തിരക്കഥയില്‍ ജെയ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിയാന്‍. പൃഥ്വിരാജും ഇന്ദ്രജിത്തും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. ടീസറിനെ പ്രശംസിച്ച് എത്തിയിരിയ്ക്കുകയാണ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍


കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു

പൃഥ്വിരാജും ഇന്ദ്രജിത്തും അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഒരുമിനിട്ട് 16 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. പൊള്ളുന്ന വെയിലിന്റെ പശ്ചാത്തലത്തില്‍ ഒരു മരുഭൂമി ദൃശ്യമാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്.


കരണ്‍ ജോഹര്‍

ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ ടിയാന്‍ എന്ന ചിത്രത്തിന്റെ ടീസറിനെ പ്രശംസിച്ച് എത്തിയത്. സിനിമയ്ക്ക് വേണ്ടി അധികം കാത്തിരിയ്ക്കാന്‍ കഴിയില്ല എന്ന് കരണ്‍ പറയുന്നു. കരണിന് നന്ദി പറഞ്ഞുകൊണ്ട് പൃഥ്വിരാജും ട്വിറ്ററിലെത്തി.


ടിയാന്‍ എന്ന ചിത്രം

കാഞ്ചി എന്ന ചിത്രം ഒരുക്കിയ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. പൃഥ്വിരാജും ഇന്ദ്രജിത്തും കൂടാതെ ആസിഫ് അലിയും മുരളിഗോപിയും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപീ സുന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. സതീഷ് കുറുപ്പാണ് ക്യാമറ.


ടീസര്‍ കാണാം

ഇതാണ് ടിയാന്റെ ആദ്യ ടീസര്‍. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ഈദ് ആഘോഷത്തിന്റെ ഭാഗമായി ടിയാന്‍ റിലീസ് ചെയ്യും.
English summary
The introduction teaser one of the most awaited movies of the year, Tiyaan was released today. The video was shared in the movie’s official Facebook page. Bollywood filmmaker Karan Johar shared the teaser in his Twitter space and congratulated Prithviraj for the movie. He tweeted that the teaser was amazing.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam