ബാഹുബലിയുടെ പോസ്റ്ററിന് റെക്കോര്‍ഡ് വലിപ്പമോ?
ലോകത്തിലെ ഏറ്റവും വലിയ സിനിമ പോസ്റ്ററിന്റെ ലോക റെക്കോര്‍ഡ് ഇനി ബാഹുബലിക്ക് സ്വന്തം. കൊച്ചിയിലാണ് ബാഹുബലിയുടെ ഇത്രയും വലിയ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഐതിഹാസിക ചിത്രമാണ് ബാഹുബലി.
പ്രഭാസ് നായകനായി എത്തുന്ന ചിത്രം രണ്ട് ഭാഗമായാണ് നിര്‍മ്മിക്കുന്നത്. ആദ്യത്തെ ഭാഗം ജൂലൈ 10ന് തിയറ്ററുകളില്‍ എത്തും. രണ്ടാം ഭാഗം അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിനെത്തുക.കുറഞ്ഞ നാളുകള്‍ കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കിയെങ്കിലും സെറ്റും ഡിസൈനും പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തിലേറെ സമയം വേണ്ടി വന്നു.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി. മലയാളത്തിലുള്‍പ്പെടെ നാല് ഭാഷകളില്‍ ചിത്രീകരിക്കുന്ന ബാഹുബലിയുടെ ട്രെയിലര്‍ ഇതുവരെ 31 ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു.
എം എം കീരവാണി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി, തമന്ന എന്നിവരാണ് പ്രധാന നായികമാരായി എത്തുന്നത്. റാണ ദഗുഭട്ടി വില്ലാനായി എത്തുന്ന ചിത്രത്തില്‍ സത്യരാജ്,സുധീപ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.


Click it and Unblock the Notifications