സൂര്യയോ? അതാരാണെന്ന് കരീനയ്ക്കറിയില്ല
തെന്നിന്ത്യയിലെ സൂപ്പര്‍ നായകന്മാരില്‍ ഒരാളായ സൂര്യയെ അറിയാത്തവരായുണ്ടോ. ഇനി ആരാധകര്‍ക്ക് അറിയില്ലെങ്കിലും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരെ കുറിച്ച്, അതും മുന്‍ നിര നായകന്മാരെ കുറിച്ച അറിയാത്ത സഹപ്രവര്‍ത്തകരുണ്ടാകുമോ. ഇല്ലെന്നു പറയുന്നവര്‍ ഒന്ന് ബോളിവുഡ് സുന്ദരി കരീന കപൂറിനെ ശ്രദ്ധിക്കുക.
സൂര്യയെ നായകനാക്കി ലിങ്കുസ്വാമി അടുത്തായി ചയ്യുന്ന ചിത്രത്തിലൂടെ കരീന തമിഴകത്തേക്ക് പോകുന്നു എന്നു കേട്ടു, ശരിയാണോ എന്ന് ഒരു അഭിമുഖത്തില്‍ കരീനയോട് ചോദിക്കുകയാണ്ടായി. ചോദ്യം കേട്ടതും കരീനയുടെ മുഖത്ത് ഒരു സംശയം നിഴലിച്ചു. സൂര്യയോ അതാരാണ് എന്നായിരുന്നു താരത്തിന്റെ മറു ചോദ്യം.

സൂര്യയെ നായകനാക്കി ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന അഞ്ചാന്‍ എന്ന ചിത്രത്തില്‍ കരീന കപൂറിന്റെ ഐറ്റം ഡാന്‍സുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ എടുത്തവായിക്കുള്ള കരീനയുടെ മറു ചോദ്യം കേട്ട് തകര്‍ന്നു പോയിരിക്കുകയാണ് സൂര്യ ഫാന്‍സ്.
ഇത്തരം അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ എവിടെനിന്നു വരുന്നു എന്നറിയില്ല. താനൊരു തമിഴ് ചിത്രത്തലും കരാറൊപ്പിട്ടിട്ടില്ല. തെന്നിന്ത്യന്‍ സിനിമകളില്‍ എന്നല്ല ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല- കരീന തന്റെ നിലപാട് വ്യക്തമാക്കി.
ഏറെ പ്രത്യേകതയോടെ ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡില്‍ നിന്ന് ഒരു സുന്ദരി ഐറ്റം ഡാന്‍സുമായി എത്തുന്നു എന്ന് കേട്ടപ്പോള്‍ സൂര്യ ഫാന്‍സ് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. സൂര്യയുടെ പുതിയ ലുക്കും ഇരട്ടവേഷവും കുറച്ചൊന്നുമല്ല ആരാധകരെ മോഹിപ്പിച്ചത്. എന്തായാലും ആ പ്രതീക്ഷ പോയി.
നേരത്തെ മോഹന്‍ലാലിന്റെ നായികയായി കരീന മലയാളത്തിലെത്തുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ അതും താരം നിഷേധിച്ചു. അതൊന്നുമല്ല രസം, ഇപ്പോല്‍ കരീന അഭിനയിച്ചുകൊണ്ടിരിക്കുന്നത് സിങ്കം ടുവിന്റെ ഹിന്ദി പതിപ്പിലാണ്. ഒരു തവണയെങ്കിലും താരം ഈ ചിത്രത്തിന്റെ തമിഴ് കണ്ടിരിക്കില്ലേ എന്നാണ് സന്തേഹം...


Click it and Unblock the Notifications











