»   » മലയാളത്തെ ഭയം, മോഹന്‍ലാലിനൊപ്പം കരീന ഇല്ല

മലയാളത്തെ ഭയം, മോഹന്‍ലാലിനൊപ്പം കരീന ഇല്ല

Posted By:
Subscribe to Filmibeat Malayalam

ഭാഷകളില്‍ ഏറ്റവും കടുപ്പം മലയാളമാണെന്ന ഒരു പറച്ചിലുണ്ട്. സംഗതി സത്യമാണ്. ഇംഗ്ലീഷും ഹിന്ദിയുമെല്ലാം പഠിക്കാന്‍ അത്ര വിഷമമല്ല. പക്ഷേ സൗത്ത്ഇന്ത്യന്‍ ഭാഷകളായ തമിഴും തെലുങ്കും മലയാളവുമൊക്കെ പഠിച്ചെടുക്കാന്‍ ഇത്തിരി കഷ്ടം തന്നെ. അതുകൊണ്ടെന്തായി, ബോളിവുഡ് സുന്ദരി കരീന കപൂര്‍ മലയാളത്തിലേക്കില്ലെന്നുറപ്പായി.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ കരീന കപൂര്‍ മലയാളത്തിലെത്തുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തനിക്ക് മലയാളത്തെ ഭയമാണ്, അതിനാല്‍ അഭിനയിക്കില്ലെന്നാണ് കരീന പറയുന്നത്. മലയാളം മാത്രമല്ല തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്നും എന്നാല്‍ ഭാഷ കൈകാര്യം ചെയ്യാനുള്ള പേടികൊണ്ടാണ് ഒന്നും ഏറ്റെടുക്കാത്തതെന്ന താരം വ്യക്തമാക്കി.

Kareena Kapoor

കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം പശ്ചാത്തലമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തില്‍ കരീന അഭിനയിക്കുന്നു എന്നതരത്തിലാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. പ്രിയദര്‍ശന്‍ ബോളിവുഡില്‍ നിര്‍മ്മിച്ച ചുപ്‌കേ, ഹല്‍ചല്‍, ക്യോം കി എന്നീ മൂന്ന് ചിത്രങ്ങളിലും കരീനയായിരുന്നു നായിക. അതിനാല്‍ പ്രിയന്റെ ക്ഷണം താരം നിഷേധിക്കില്ലെന്നതായിരുന്നു വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

എന്നാല്‍, താന്‍ മലയാളത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്ത തികച്ചും വാസ്തവവിരുദ്ധമാണെന്നും തനിക്ക് മലയാളം ഒരുതരത്തിലും വഴങ്ങില്ലെന്നും ഈ 33കാരി വ്യക്തമാക്കി കഴിഞ്ഞു. ഫര്‍ഹാന്‍ അക്തറിന്റെ നായികയായി ഒരു ബയോ ചിത്രത്തിലഭിനയിച്ചുകൊണ്ടിരിക്കുകയാണ് കരീന ഇപ്പോള്‍.

English summary
Bollywood actress Kareena Kapoor Khan may be a part of a Priyadarshan film which has South actor Mohanlal in the lead role. But the actress rubbished all such reports and said she can't even speak Malayalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam