»   » മോഹന്‍ലാലിന്റെ നായികയായി കരീന എത്തുമോ?

മോഹന്‍ലാലിന്റെ നായികയായി കരീന എത്തുമോ?

Posted By:
Subscribe to Filmibeat Malayalam

ചരിത്രപുരുഷനായ കുഞ്ഞാലിമരയ്ക്കാരുടെ കഥ പറയുന്ന രണ്ട് ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുങ്ങാന്‍ പോകുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നതാണ്. ഒന്ന് അമല്‍ നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചരിത്ര സിനിമയായ കുഞ്ഞാലിമരയ്ക്കാരാണ്. മറ്റൊന്നാവട്ടെ മോഹന്‍ലാല്‍ നായകനാകുന്ന പ്രിയദര്‍ശന്‍ ചിത്രവും. തന്റേത് ചരിത്രസിനിമയല്ലെന്നകാര്യം പ്രിയദര്‍ശന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ചിത്രത്തിലും കുഞ്ഞാലിമരയ്ക്കാരുടെ വേഷത്തില്‍ എത്തുന്നത് മമ്മൂട്ടിതന്നെയാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഇപ്പോഴിതാ പ്രിയന്‍-ലാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുകയാണ്. തന്റെ ചിത്രത്തില്‍ ലാലിന് നായികയായി ബോളിവുഡ് താരം കരീന കപൂറിനെ കൊണ്ടുവരാനാണ് പ്രിയദര്‍ശന്‍ ശ്രമിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങളായ ചുപ് കേ, ഹല്‍ചല്‍, ക്യോം കി തുടങ്ങിയവയില്‍ കരീന അഭിനയിച്ചിട്ടുണ്ട്. ഈ പരിചയവും ബന്ധവും വച്ച് കരീനയെ ലാലിന്റെ നായികയാക്കി മലയാളത്തിലെക്കുകയെന്നതാണത്രേ പ്രിയന്റെ ലക്ഷ്യം.

Mohanlal and Kareena Kapoor

സംവിധായകന്‍ പ്രിയദര്‍ശന്‍ ആയതിനാലും നായകന്‍ മോഹന്‍ലാല്‍ ആയതിനാലും കരീന ഈ ക്ഷണം നിരസിക്കാനിടയില്ലെന്നാണ് സൂചന. ഇപ്പോള്‍ ബോളിവുഡില്‍ അല്‍പം തിരക്കിലാണെങ്കിലും ലാലിന്റെ നായികയായി എത്തുമെന്നുതന്നെ പ്രതീക്ഷിയ്ക്കാം.

നേരത്തേ ലാലിന്റെ നായകനാക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് താന്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന നിലപാടിലായിരുന്നു പ്രിയന്‍. പക്ഷേ അമല്‍ നീരദിന്റെ ചിത്രത്തെക്കുറിച്ചുകൂടിയുള്ള റിപ്പോര്‍്ട്ടുകള്‍ വന്നതോടെ ആരാണ് യഥാര്‍ത്ഥത്തില്‍ കുഞ്ഞാലിമരയ്ക്കാരാവുന്നതെന്നത് സംബന്ധിച്ച് സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ വന്നു. ഇത് വലിയ പ്രശ്‌നമായിത്തീരുമെന്ന് വന്നതോടെയാണ് തന്റെ ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പ്രിയന്‍ വെളിപ്പെടുത്തിയത്.

English summary
Now the latest news claims that Priyadarshan plans to cast Bollywood Queen Kareena Kapoor opposite Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam