ഭര്‍ത്താവിനൊപ്പം അഭിനയിക്കില്ലെന്ന് കരീന
ഭര്‍ത്താവാകുന്നതിന് മുമ്പ് ഒപ്പം അഭിനയിച്ചതൊക്കെ ശരിതന്നെ പക്ഷേ സെയ്ഫിനൊപ്പം ഇനി അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് കരീന കപൂര്‍. കരീനയ്ക്ക് മാത്രമല്ല ഭര്‍ത്താവ് സെയ്ഫിനും ഒരുമിച്ചഭിനയിക്കുന്നതിനോട് യോജിപ്പില്ലത്രേ.
സംവിധായകന്‍ നിഖില്‍ അദ്വാനിയാണ് സെയ്ഫ് അലിഖാന്റെ നായികയായി അഭിനയിക്കാന്‍ കരീനയെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവിനൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്നാണ് കരീന നിഖില്‍ അദ്വാനിയോട് പറഞ്ഞതത്രേ. മാത്രമല്ല സെയ്ഫിനും ഇരുവരും ഒന്നിച്ചഭിനയിക്കുന്നതിനോട് തീരെ താത്പര്യമില്ല.

അടുത്തടുത്തായി രണ്ട് ചിത്രങ്ങള്‍ നിഖില്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭ്യമല്ല. 2014 സെപ്റ്റംബറിലാണ് ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇമ്രാന്‍ ഖാനാണ് ചിത്രത്തിലെ നായകനെന്നാണ് റിപ്പോര്‍ട്ട്.
2015 പകുതിയോടെ സെയഫ് അലി ഖാനെ നായകനാക്കി നിഖില്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നത്. 2015 പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കും. എന്തായാലും ഭര്‍ത്താവിനൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ച കരീനയും ഭാര്യയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ച സെയ്ഫും ഇതിന് മുമ്പ് തഷാന്‍, കുര്‍ബാന്‍, ഏജന്റെ വിനോദ് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications