കാര്‍ഗിലിന്റെ പേര് മാറ്റുന്നു
കീര്‍ത്തിചക്രയിലൂടെ മോഹന്‍ലാല്‍ ജീവന്‍ നല്കിയ മേജര്‍ മഹാദേവന്റെ തുടര്‍ ദൗത്യമെന്ന് വിശേഷിപ്പിയ്‌ക്കപ്പെടുന്ന കാര്‍ഗിലിന്റെ പേര് മാറ്റുന്നു.
വന്‍ വിജയം കൈവരിച്ച കീര്‍ത്തിചക്രയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ പുറത്തിറക്കുന്ന ചിത്രത്തിന്റെ പേര് കുരുക്ഷേത്ര യെന്നാക്കി മാറ്റിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളുള്ളത്.
2008ലെ മോഹന്‍ലാലിന്റെ ഓണച്ചിത്രമെന്ന നിലയിലായിരിക്കും കുരുക്ഷേത്ര പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. 1999 മെയ്-ജൂലായ് മാസങ്ങളില്‍ കാര്‍ഗിലിന്റെ നിയന്ത്രണം കൈക്കലാക്കുന്നതിനായി ഇന്ത്യ-പാക് സൈന്യം നടത്തിയ ഏറ്റുമുട്ടലിനെ ആസ്‌പദമാക്കിയാണ് മേജര്‍ രവി ഈ ലാല്‍ ചിത്രം ഒരുക്കുന്നത്.
ദാമര്‍ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ദാമോദരന്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, അനില്‍ മുരളി, ബിനീഷ് കോടിയേരി തുടങ്ങിയ വന്‍ താരനിരയാണ് അഭിനയിക്കുന്നത്.
ഇന്ത്യന്‍ പട്ടാളത്തിന്റെ മറ്റൊരു വിജയഗാഥ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ്‌ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 13ന് ആരംഭിയ്‌ക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications