കാര്‍ഗില്‍ മോഹന്‍ലാലിന്റെ ഓണച്ചിത്രം

By Staff

മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഓണച്ചിത്രം മേജര്‍ രവി സംവിധാനം ചെയ്യുന്ന കാര്‍ഗില്‍ ആയിരിക്കും. കീര്‍ത്തിചക്രക്കു ശേഷം ഈ ചിത്രത്തിനായി മോഹന്‍ലാലും മേജര്‍ രവിയും ഒന്നിക്കുകയാണ്.

ആര്‍മിയില്‍ മേജറായിരുന്ന രവിയുടെ സൈനികജീവിത കാലത്തെ അനുഭവങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിനും പ്രമേയമാകുന്നത്. മേജര്‍ രവിയുടെ മുന്‍ചിത്രങ്ങളായ കീര്‍ത്തിചക്രയും മിഷന്‍ 90 ഡേയ്സും സൈനികരുടെ കഥ പറയുന്ന പറയുന്ന ചിത്രങ്ങളായിരുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മേജറുടെ പുതിയ ചിത്രം.

മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായിരിക്കും കാര്‍ഗില്‍. ദാമോദര്‍ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ദാമോദറാണ് ചിത്രം നിര്‍മിക്കുന്നത്.

മോഹന്‍ലാല്‍ ട്വന്റി ട്വന്റി, മാടമ്പി, സ്വപ്നമാളിക എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കാര്‍ഗിലിന്റെ ചിത്രീകരണം ആരംഭിക്കും. ട്വന്റി ട്വന്റിയുടെ ചിത്രീകരണം താമസിയാതെ പൂര്‍ത്തിയാവും. മാടമ്പിയുടെയും സ്വപ്നമാളികയുടെയും ചിത്രീകരണം ഉടന്‍ ആരംഭിക്കും.

മോഹന്‍ലാലിനെയും കമലഹാസനെയും നായകന്‍മാരാക്കി ഖാണ്ഡഹാര്‍ എന്നൊരു ചിത്രം കൂടി മേജര്‍ രവി പ്രഖ്യാപിച്ചിരുന്നു. കാര്‍ഗിലിനു ശേഷമായിരിക്കും ഖാണ്ഡഹാറിന്റെ ജോലികള്‍ ആരംഭിക്കുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X