കേണല്‍ മഹാദേവന്‍ കാര്‍ഗിലില്‍
മേജര്‍ മഹാദേവന്‍. കീര്‍ത്തി ചക്രയിലൂടെ മലയാളികളെ ത്രസിപ്പിച്ച രാജ്യസ്നേഹിയായ പട്ടാള ഓഫീസര്‍. മോഹന്‍ലാലിന്റെ ഈ ജനപ്രിയ വേഷം തന്നെയാണ് കീര്‍ത്തി ചക്രയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ ചിത്രീകരിക്കുന്ന കാര്‍ഗിലിലും നായകന്‍. ഇവിടെ മേജര്‍ മഹാദേവന്‍ കേണല്‍ മഹാദേവനാണ്.
കാര്‍ഗില്‍ യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ചിത്രീകരിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മേജര്‍ രവി തന്നെ. സൈനിക രഹസ്യങ്ങളുടെ നമുക്കറിയാത്ത ഉളളറകള്‍ ഈ ചിത്രത്തില്‍ സ്പര്‍ശിക്കപ്പെടുന്ന കാര്യം ഉറപ്പാണ്. കാര്‍ഗിലിനെ ആവേശത്തോടെ കാത്തിരിക്കാന്‍ കാണികളെ പ്രേരിപ്പിക്കുന്നതും ഈ പ്രതീക്ഷയാണ്.
പാകിസ്താന്‍ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ ആക്രമിച്ച് കയ്യടക്കിയതും ഇന്ത്യ അത് തിരിച്ചു പിടിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മേജര്‍ മഹാദേവനാണ് അതിന് നേതൃത്വം കൊടുക്കുന്നത്.
കാര്‍ഗിലില്‍ തന്നെയാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. ഹിമാലയത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സൈനിക ക്യാമ്പാണ് കാര്‍ഗില്‍. 1971ലെ യുദ്ധത്തില്‍ ഇന്ത്യ ആക്രമിച്ച് കീഴടക്കിയ പ്രദേശം. അന്ന് -17 ഡിഗ്രി തണുപ്പില്‍ അര്‍ദ്ധരാത്രിയാണ് ഇന്ത്യന്‍ സൈന്യം ഈ പ്രദേശത്ത് ആക്രമണം നടത്തുകയും പാക് സൈന്യത്തെ തുരത്തുകയും ചെയ്തത്. ഇന്ത്യയുടെ യുദ്ധ ചരിത്രത്തില്‍ ഏറ്റവും ആവേശം ഉണര്‍ത്തുന്ന സ്മരണയാണ് 1971ലെ കാര്‍ഗിലില്‍ നേടിയ വിജയം.
അടുത്ത പേജില്‍


Click it and Unblock the Notifications