twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേണല്‍ മഹാദേവന്‍ കാര്‍ഗിലില്‍

    By Staff
    |

    1999ല്‍ ജനറല്‍ മുഷാറഫിന്റെ നിര്‍ദ്ദേശ പ്രകാരം സായുധരായ നുഴഞ്ഞു കയറ്റക്കാര്‍ കാര്‍ഗിലിലെ തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ കയ്യടക്കി. യുദ്ധത്തിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും ഈ പ്രദേശം ഇന്ത്യ വീണ്ടും സ്വന്തമാക്കി. ഇന്ത്യയെയും പാകിസ്താനെയും സംബന്ധിച്ച ഏറ്റവും തന്ത്രപ്രധാന മേഖലയാണ് സമുദ്ര നിരപ്പില്‍ നിന്ന് 16000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗിലിലെ സൈനിക പോസ്റ്റുകള്‍. ഇതു കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഉയരമുളളത് സിയാച്ചിന്‍ മേഖലയാണ്. 20,000 അടി ഉയരത്തിലാണ് സിയാച്ചിനിലെ സൈനിക പോസ്റ്റുകള്‍.

    ലാലിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാനമായ മറ്റൊരധ്യായമാണ് കാര്‍ഗില്‍. എഴുതി ഫലിപ്പിക്കാവുന്നതിനെക്കാള്‍ കൊടും തണുപ്പാണ് കാര്‍ഗില്‍ പ്രദേശത്ത്. ക്ലിഷേ ഒഴിവാക്കി -35 ഡിഗ്രിയില്‍ -60ലേയ്ക്ക് താഴുന്നതെന്നു മാത്രം പറയാം.

    സൈനിക കേന്ദ്രങ്ങളുടെ പ്രത്യേക അനുമതി നേടിയാണ് മേജര്‍ രവി ഈ പ്രദേശത്ത് ചിത്രീകരണം നടത്തുന്നത്. സാധാരണക്കാരന് ജന്മത്ത് ഒരിക്കലും നേരില്‍ കാണാനാകാത്ത കാര്‍ഗില്‍ എന്ന പ്രദേശം ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ പശ്ചാത്തലമായി നമുക്കു മുന്നിലെത്തുകയാണ്. ആ അര്‍ത്ഥത്തിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്.

    കൊടും തണുപ്പിനെയും പ്രകൃതിയൊരുക്കിയിരിക്കുന്ന കെണികളെയും അതിജീവിച്ച് കേണല്‍ മഹാദേവനും ഒരു സംഘം ദേശാഭിമാനികളായ യുവ സൈനികരും ചേര്‍ന്ന് കാര്‍ഗില്‍ വീണ്ടെടുക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്ന് കാണാം. ജൂണ്‍ ആദ്യവാരത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കാര്‍ഗിലില്‍ 40 ദിവസം ഉണ്ടായിരിക്കും.

    അഭിനയ ജീവിതത്തിലെ നിര്‍ണായകമായ 40 ദിവസങ്ങളാണ് ലാലിനെ കാത്തിരിക്കുന്നത്. കേണല്‍ മഹാദേവനെ നെഞ്ചേറ്റാന്‍ മിടിക്കുന്ന ഹൃദയത്തോടെ കാത്തിരിക്കുകയാണ് ലാലിന്റെ ആരാധകര്‍. ഒപ്പം കാര്‍ഗില്‍ എന്ന പ്രദേശം വെളളിത്തിരയില്‍ കൊതിതീരെ കാണാനും.

    മുന്‍പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X