കാര്‍ഗില്‍ ജൂണില്‍ ആരംഭിയ്‌ക്കും
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന കാര്‍ഗിലിന്റെ ഷൂട്ടിംഗ് ജൂണ്‍ മാസമാദ്യം കാര്‍ഗില്‍ മലനിരകളില്‍ ആരംഭിയ്‌ക്കും.
കാര്‍ഗിലിനു പുറമെ ദില്ലിയും മുംബൈയും ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളാണ്. കീര്‍ത്തിചക്രയുടെ രണ്ടാം ഭാഗമമെന്ന നിലയില്‍ നിര്‍മ്മിയ്‌ക്കുന്ന കാര്‍ഗില്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാകുമെന്നാണ് കരുതപ്പെടുന്നത്.
45 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തീകരിയ്‌ക്കാന്‍ തീരുമാനിച്ചിട്ടുള്ള കാര്‍ഗിലിന്റെ നിര്‍മ്മാണ ചെലവ് എട്ടു കോടിയാണ്. പത്മപ്രിയയൊണ് ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരിയ്‌ക്കുന്നത്.
അതെ സമയം ലാലിനു പുറമെ പ്രധാന കഥാപാത്രമായി ചിത്രത്തില്‍ തീരുമാനിച്ചിരുന്ന ബോളിവുഡ് താരം വിവേക് ഓബ്‌റോയി ചിത്രത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്.
സിദ്ദിഖ്, ബിജു മേനോന്‍, സുരാജ്, ബിനീഷ് കോടിയേരി, കൊച്ചിന്‍ ഹനീഫ എന്നിവരടങ്ങുന്ന വന്‍താര നിര തന്നെ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ നാലു ഗാനങ്ങള്‍ ഒരുക്കുന്നത് സിദ്ധാര്‍ഥ്-ഗീരിഷ് പുത്തഞ്ചേരി ടീമാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications