For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുപാട് പ്രതീക്ഷകളുമായാണ് നാട്ടിലേക്ക് വന്നത്, ഇനി മുംബൈയിലേക്കില്ല; ജീവിതം പറഞ്ഞ് സ്‌നേഹ ബാബു

  |

  ജനപ്രിയ വെബ്‌സീരിസായ കരിക്കിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരമാണ് സ്‌നേഹ ബാബു. തുടര്‍ന്ന് ഗാനഗന്ധര്‍വ്വന്‍, ആദ്യ രാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ സ്‌നേഹ ചലച്ചിത്രരംഗത്തും സജീവമായി. ഇപ്പോള്‍ സിനിമകളും വെബ് സീരിസുകളുമായി തിരക്കിലാണ് താരം. ജീവിതത്തില്‍ ഒരുപാട് വിഷമങ്ങളും തിരിച്ചടികളും ഉണ്ടായിട്ടുണെങ്കിലും ഇപ്പോള്‍ ഹാപ്പിയായിട്ട് ഇരിക്കാനും മറ്റുളളവരെ ചിരിപ്പിക്കാനുമാണ് സ്‌നേഹ ശ്രമിക്കുന്നത്. അഭിനയത്തിലൂടെ അതിനു സാധിക്കുന്നു എന്നതാണ് പ്രധാനമെന്നാണ് താരം പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമവിശേഷങ്ങളും വീട്ടുവിശേഷങ്ങളും സ്‌നേഹ പ്രേക്ഷകരുമായി പങ്കുവെച്ചത്.

  sneha babu

  ''അച്ഛനും അമ്മയും മുംബൈയില്‍ ജോലി ചെയ്തിരുന്നതിനാല്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം അവിടെതന്നെയാണ്. ഒരു ആര്‍ട്ടിസ്റ്റ് ആകണമെന്ന് ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു. സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് കലാപരിപാടികളില്‍ സജീവമായിരുന്നു. ഒപ്പം വരക്കാനും ഏറെ ഇഷ്ടമായിരുന്നു. പിന്നീട് ഇന്റീരിയര്‍ ഡിസൈനിങ്ങ് പഠിക്കാന്‍ പോയി. എന്നാല്‍ ആ സമയത്തായിരുന്നു അച്ഛന്റെ മരണം. തുടര്‍ന്ന് ജിവിതത്തില്‍ ഒരുപാട് പ്രതിസന്ധികളുണ്ടായി. ഡിപ്രഷനിലേക്ക് പോകുമോ എന്നുവരെ ഭയന്ന സമയമായിരുന്നു. ആ സമയത്താണ് മുംബൈയിലെ പള്ളികളിലെ യൂത്ത് കൂട്ടായ്മ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ വിളിക്കുന്നത്. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. പിന്നീട് പതിയെ പതിയെ കൂട്ടായ്മകളിലേക്ക് മടങ്ങി വന്നു. അതിനുശേഷമാണ് ഡബ്‌സ്മാഷ് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്. ആദ്യമൊക്കെ ഒരുപാട് പേര്‍ കളിയാക്കിയിരുന്നു. എന്നാല്‍ ഞാന്‍ ചെയ്ത ഡുണ്ടുമോന്‍ എന്ന ഡബ്‌സ്മാഷ് വീഡിയോ അതിനിടയില്‍ വൈറലായി. അതുവഴി നാട്ടിലെ ഒരു ടിവി ചാനലിലെ സീരിയലില്‍ ഒരു ഓഫര്‍ കിട്ടി. അതോടെ ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സ് പകുതിക്ക് വെച്ച് നിര്‍ത്തി ഞാന്‍ നാട്ടിലേക്ക് ട്രെയിന്‍ കേറി. എന്നാല്‍ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിയത് അവിടെയായിരുന്നു. ഒരുപാട് സന്തോഷത്തില്‍ നാട്ടിലെത്തിയ എന്നെ കാത്തിരുന്നത് ആ സീരിയല്‍ ഉപേക്ഷിച്ചു എന്ന വാര്‍ത്തയായിരുന്നു.

  Karikku new episode smile please review | FilmiBeat Malayalam

  വീണ്ടും നിരാശയോടെ ഇരിക്കുന്ന സമയത്തായിരുന്നു കേരളത്തില്‍ യൂട്യൂബ് വെബ് സീരിസുകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അങ്ങനെ അതില്‍ അവസരം ലഭിച്ചതോടെ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. അങ്ങനെയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. തുടര്‍ന്ന് ഗാനഗന്ധര്‍വ്വന്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ടൊവീനോ തോമസ് നായകനായി എത്തുന്ന മിന്നല്‍ മുരളിയാണ് ഇനി റിലീസ് ചെയ്യാനുള്ളത്''.

  '' നാട്ടിലെത്തിയ ശേഷം എത്രയും പെട്ടെന്ന് സ്വന്തമായി ഒരു വിലാസം വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് നാട്ടില്‍ തന്നെ ഒരു വീട് വാങ്ങിയത്. വീട്ടില്‍ ഞാനും അമ്മയും മാത്രമാണുള്ളത്. ചേട്ടന്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കാലത്തും ഏറെ വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അമ്മയ്ക്ക് ചെറിയ സ്‌ട്രോക്ക് വന്നു ആശുപത്രിയിലായിരുന്നു. ഇപ്പോള്‍ സുഖമായി വരുന്നുണ്ട്''. 21 വര്‍ഷത്തോളം മുംബൈയിലായിരുന്നു ജീവിച്ചത്. കേരളത്തില്‍ താമസമാക്കിയിട്ട് 2 വര്‍ഷമേ ആവുന്നുള്ളു. എന്തായാലും ഇനി മുംബൈയിലേക്ക് തിരിച്ചുപോക്കുണ്ടാകില്ല എന്നും അഭിമുഖത്തില്‍ സ്‌നേഹം പറയുന്നു. ഒരുപാട് നല്ല കഥാപാത്രങ്ങളുമായി കേരളത്തില്‍ തന്നെ ജീവിക്കാനാണ് സ്‌നേഹയുടെ ആഗ്രഹഹം.

  ആ പഴയ പൂച്ചയ്ക്ക് പിന്നാലെ പ്രേക്ഷകർ പായുമ്പോൾ, ആസിഫ് അലി ചിത്രവുമായി സിബി-രഞ്ജിത് കൂട്ടുകെട്ട്

  English summary
  Karikku And Ponmutta Fame Sneha Babu About Her Movie and Web-Series Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X