കൊറോണയാണ് പ്രതീക്ഷിച്ചത്, ഡെങ്കിയിൽ ഒതുങ്ങി! അമേയ മാത്യൂവിന്റെ പോസ്റ്റ് വൈറല്‍

By Prashant V R

കരിക്ക് വെബ് സീരീസിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് നടി അമേയ മാത്യൂ. അഭിനയത്തിന് പുറമെ മോഡലായും നടി തിളങ്ങിയിരുന്നു. കരിക്കിന് പുറമെ ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ സിനിമകളിലും നടി അഭിനയിച്ചിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ടായിരുന്നു താരം. അമേയ പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

ameyamathew

മുന്‍പ് ഗ്ലാമര്‍ വസ്ത്രം ധരിച്ചുളള ചിത്രങ്ങള്‍ക്ക് നിരവധി വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്ന താരമാണ് അമേയ. വിമര്‍ശിച്ചവര്‍ക്കെല്ലാം അന്ന് വായടപ്പിക്കുന്ന മറുപടിയായിരുന്നു താരം നല്‍കിയത്.

അമേയയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പുതിയ പോസ്റ്റില്‍ തനിക്ക് ഡെങ്കിപ്പനി പിടിപ്പെട്ട കാര്യമാണ് നടി പറയുന്നത്. "കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ഡെങ്കു കുറച്ചുഡേയ്സ് എന്റെ കൂടെ കൂടിയത് എന്ന് നടി പറയുന്നു.

അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്‌നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് താങ്ക്‌സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി എന്നാണ് അമേയ മാത്യൂ തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അതേസമയം അല്‍പം സീരിയസ് ആയിരുന്നു. ഇപ്പോള്‍ ഭേദമായി വരുന്നതായും താരം ആരാധകരോട് കമന്റുകളിലൂടെ പറഞ്ഞു.

മുന്‍പ് തന്റെ വസ്ത്രധാരണത്തെക്കുറിച്ച് വിമര്‍ശിച്ചവര്‍ക്കെല്ലാം നടി നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാത്ത സദാചാരം കലര്‍ത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുളളൂ,നിങ്ങള്‍ നിങ്ങളുടെ പണി നോക്കൂ . വേഷത്തിന്റെയും രൂപത്തിന്റെയും പേരില്‍ ആരെയും അപമാനിക്കാതിരിക്കുക, നാളെ എന്തെന്ന് ആര്‍ക്കറിയാം എന്നായിരുന്നു നടി പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഇന്‍സ്റ്റഗ്രാമിലാണ് നടി കൂടുതല്‍ സജീവമാകാറുളളത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X