എന്റെ പണി ഇല്ലാതാക്കരുത്! കരിക്കിലെ നടി അമേയയെ പിന്തുടര്‍ന്ന് വ്യാജന്മാര്‍! അത് താനല്ലെന്ന് നടി
കരിക്ക് വെബ് സീരിസ് കേരളത്തില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരുന്നത്. പരമ്പരയിലെ എല്ലാ താരങ്ങളും മലയാളികള്‍ക്ക് സുപരിചിതരായിരുന്നു. ലോലന്‍, ജോര്‍ജ്, ഷിബു, ശംഭു എന്നിങ്ങനെ നാല് പേരാണ് തുടക്കത്തില്‍ ശ്രദ്ധേയരായതെങ്കില്‍ പിന്നീട് ഒരുപാട് കഥാപാത്രങ്ങള്‍ അതിശയിപ്പിച്ചു.
അവസാനമെത്തിയ എപ്പിസോഡുകളിലാണ് നടി അമേയ മാത്യൂവിനെ കൂടുതലായി കാണിച്ചത്. ഒരു പഴയ ബോംബ് കഥ, ആട് 2, എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയ രംഗത്തേക്ക് എത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ അമേയയ്ക്ക് വലിയ ആരാധക പിന്‍ബലമാണ് ലഭിച്ചത്.

എന്നാല്‍ ഇതിന് പിന്നാലെ നടിയുടെ പേരില്‍ വ്യാജന്മാരും എത്തി. ഇതോടെ തന്റെ പേരിലുള്ള വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുമായി അമേയ തന്നെ രംഗത്തെത്തി. വ്യാജന്മാരെ സൂക്ഷിക്കുക. വല്ല പണി എടുത്ത് ജീവിക്കാന്‍ ഞാന്‍ പറയുന്നില്ല. എന്റെ പണി ഇല്ലാതാക്കാതിരുന്നാല്‍ മതിയെന്നാണ് അമേയ പറയുന്നത്.
ഫഹദ് ഫാസിലിന്റെ പിറന്നാളിന് ആശംസ അറിയിച്ച് കൊണ്ട് അമേയുടെ പേരില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് താനല്ലെന്നും എന്റെ അറിവോടെ അല്ല ഇത് വന്നതെന്നും നടി വ്യക്തമാക്കി. ഇത് ആരാണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ഈ ഫേസ്ബുക്ക് ഐഡി ഫേക്ക് ആണെന്നും അമേയ പറയുന്നു.


Click it and Unblock the Notifications











