മമ്മൂക്കയെ ആദ്യമായി നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചത്, മനസുതുറന്ന് കരിക്ക് ഫെയിം സ്‌നേഹ

By Midhun Raj

കരിക്ക് വെബ് സീരീസിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് നടി സ്‌നേഹ ബാബു. കരിക്കിന് പുറമെ മലയാളത്തില്‍ ഇറങ്ങിയ മറ്റ് വെബ്‌സീരീസുകളിലും നടി അഭിനയിച്ചിരുന്നു. വെബ്‌സീരിസുകളിലൂടെ ശ്രദ്ധേയയായ ശേഷമാണ് നടി സിനിമകളിലേക്കും എത്തിയത്. മലയാളത്തില്‍ മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍, ആദ്യരാത്രി തുടങ്ങിയ സിനിമകളിലെല്ലാം ചെറിയ റോളുകളില്‍ നടി അഭിനയിച്ചിരുന്നു. രമേഷ് പിഷാരടിയായിരുന്നു ഗാനഗന്ധര്‍വ്വന്‍ സംവിധാനം ചെയ്തിരുന്നത്. ഗാനമേളകളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസിന്റെ ജീവിതമായിരുന്നു ചിത്രത്തില്‍ കാണിച്ചത്.

mammootty-sneha

ഗാനഗന്ധര്‍വ്വന്‍ ചിത്രീകരണത്തിനിടെ മമ്മൂട്ടിയെ കണ്ട അനുഭവം സ്‌നേഹ ബാബു പങ്കുവെച്ചിരുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെഗാസ്റ്റാറിനെ കുറിച്ച് നടി മനസുതുറന്നത്. ഗാനഗന്ധര്‍വ്വന്‍ ചിത്രീകരണത്തിന്റെ അവസാന ദിവസം മമ്മൂക്ക തന്നോട് ഇങ്ങോട്ടൊരു ചോദ്യം ചോദിക്കുകയായിരുന്നു എന്ന് സ്‌നേഹ പറയുന്നു. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ചോദിച്ചു. എവിടേലും ടിവിയിലെങ്ങാനും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു.

അപ്പോ ഞാന്‍ പറഞ്ഞു ടിവിയില്‍ അല്ല, യൂടൂബിലൊക്കെ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോ യൂടൂബില്‍ എന്താണ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു കരിക്കില്‍ അഭിനയിച്ചിട്ടുണ്ടെന്ന്. ഇത് കേട്ട് ഓ കരിക്കിന്‍ വെളളത്തില്‍ അഭിനയിച്ചിട്ടുണ്ടല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോ അത് ഏറെ സന്തോഷം നല്‍കിയ കാര്യമായിരുന്നു എന്ന് നടി പറഞ്ഞു. മലയാളത്തില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് സ്‌നേഹയുടെ എറ്റവും പുതിയ ചിത്രം.

Recommended Video

Mammootty sharing three golden rules for escape from pandemic | FilmiBeat Malayalam

സിനിമയുടെ ചിത്രീകരണം ആരംഭിച്ച് ഒരു വര്‍ഷമായെന്ന് അഭിമുഖത്തില്‍ സ്‌നേഹ പറഞ്ഞു. മിന്നല്‍ മുരളിയില്‍ എനിക്ക് കുറച്ച് ഭാഗങ്ങള്‍ കൂടി ബാക്കിയുണ്ട്. ഗാനഗന്ധര്‍വ്വന്‍, മിന്നല്‍ മുരളി തുടങ്ങിയ സിനിമകള്‍ക്ക് പുറമെ ബിജു മേനോന്‍ നായക വേഷത്തില്‍ എത്തിയ ആദ്യരാത്രി എന്ന ചിത്രത്തിലും ചെറിയ വേഷത്തില്‍ നടി അഭിനയിച്ചിരുന്നു. ജിബു ജേക്കബായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. വെളളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിച്ച സിനിമ കൂടിയായിരുന്നു ഇത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X