ട്രെന്‍ഡിംഗില്‍ ഒന്നാമതായി കരിക്കിന്‌റെ പുതിയ വീഡിയോ, ഏറ്റെടുത്ത് ആരാധകര്‍
കരിക്ക് വെബ് സീരീസ് ടീമിന്‌റെതായി വരാറുളള വീഡിയോകളെല്ലാം നിമിഷനേരങ്ങള്‍ക്കുളളിലാണ് തരംഗമാവാറുളളത്. കരിക്കിലെ ജോര്‍ജ്ജ്, ലോലന്‍, ശംഭു, ഷിബു ഉള്‍പ്പെടെയുളളവരെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ടവരാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഇവരുടെ മിക്ക വീഡിയോകളും ശ്രദ്ധേയമാവാറുണ്ട്. സിനിമാ താരങ്ങള്‍ വരെ കരിക്കില്‍ അഭിനയിച്ച കാഴ്ച പ്രേക്ഷകര്‍ കണ്ടതാണ്. ആഘോഷ സമയങ്ങളിലും മറ്റും കരിക്കിന്‌റെതായി വരാറുളള വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

മില്യണ്‍ കണക്കിന് ഫോളോവേഴ്‌സാണ് സോഷ്യല്‍ മീഡിയയില്‍ കരിക്ക് ടീമിനുളളത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് കരിക്ക് മലയാളികളുടെ ഇഷ്ടം നേടിയത്. ആറ് മില്യണിനടുത്ത് സബ്‌സക്രൈബേഴ്‌സാണ് കരിക്കിനുളളത്. അഭിനയിക്കുന്നവര്‍ തന്നെ കരിക്ക് വീഡിയോസിന്റെ അണിയറയിലും പ്രവര്‍ത്തിക്കാറുണ്ട്. കരിക്കിലെ താരങ്ങള്‍ തന്നെ ഒരോ എപ്പിസോഡുകളും മാറി മാറി സംവിധാനം ചെയ്യാറുണ്ട്. അതേസമയം കരിക്കിന്‌റെതായി വന്ന പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
കരിക്ക് ഫ്‌ളിക്ക് ചാനലിലൂടെ പുറത്തുവന്ന റോക്ക് പേപ്പര്‍ സിസേഴ്‌സ് എന്ന സീരീസിന്റെ രണ്ടാമത്തെ എപ്പിസോഡാണ് വൈറലായിരിക്കുന്നത്. ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്ത എപ്പിസോഡ് യൂടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത് എത്തുകയും ചെയ്തു. ജനുവരി രണ്ടിന് റിലീസ് ചെയ്ത വീഡിയോ ഇതുവരെ രണ്ടര മില്യണിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, ദീപ തോമസ്, നിലീന്‍ സാന്ദ്ര, കൃഷ്ണചന്ദ്രന്‍, ദീപു രാജീവന്‍, തരുണ്‍ മാത്യൂ, രഹ്ന രാജ് തുടങ്ങിയവരാണ് കരിക്ക് ഫ്‌ളിക്കിന്റെ പുതിയ വീഡിയോയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കരിക്കിന്‌റെതായി അടുത്തിടെ പുറത്തിറങ്ങിയ ഡിജെയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രണ്ട് എപ്പിസോഡുകളാണ് ഡിജെയുടെതായി യൂടൂബില്‍ പുറത്തിറങ്ങിയത്. അനു കെ അനിയന്‍, ശബരീഷ് സജിന്‍, കൃഷ്ണചന്ദ്രന്‍, ഉണ്ണി മാതൃൂസ്, ആനന്ദ് മാത്യൂസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. കൃഷ്ണചന്ദ്രനായിരുന്നു ഡിജെ എപ്പിസോഡുകള്‍ സംവിധാനം ചെയ്തത്.


Click it and Unblock the Notifications











