കരിങ്കുന്നം സിക്‌സസ്; മൂന്ന് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സ്‌പോട്സ് ഡ്രാമാ ചിത്രം കരിങ്കുന്നം സിക്‌സസ് ജൂലൈ ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദീപു കരുണാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോക്‌സ് ഓഫീസിലും മികച്ച കളക്ഷന്‍ തന്നെ.
ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്ന് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. 1.9 കോടിയാണ് ചിത്രം മൂന്ന് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്. വലിയ പ്രമോഷനും പ്രചരണവും ഒന്നുമില്ലാതെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അതുക്കൊണ്ട് തന്നെ കരിങ്കുന്നം സിക്‌സസിന്റെ ഏറ്റവും വലിയ നേട്ടമാണിതെന്നും സിനിമാ ലോകം പറയുന്നു.

മഞ്ജു വാര്യര്‍ക്കൊപ്പം അനൂപ് മേനോനും ചിത്രത്തില്‍ മുഖ്യ വേഷം അവതരിപ്പിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ബാബു ആന്റണി, ബൈജു,നന്ദു, മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications











