»   » കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല, ഇതാ തെളിവ്; സുപ്രിയ എടുത്ത ഫോട്ടോ കാണൂ

കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല, ഇതാ തെളിവ്; സുപ്രിയ എടുത്ത ഫോട്ടോ കാണൂ

Written By:
Subscribe to Filmibeat Malayalam

സംഗീത സംവിധായകന്‍ രമേശ് നാരായണിന്റെ ആരോപണത്തെ തുടര്‍ന്ന് പൃഥ്വിരാജും ആര്‍ എസ് വിലും തമ്മില്‍ തെറ്റിപ്പിരിഞ്ഞു എന്നും ഇരുവരും ഒന്നിക്കാനിരുന്ന കര്‍ണന്‍ എന്ന ബിഗ് ബജറ്റ് ചിത്രം ഉപേക്ഷിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയല്ല.. ചിത്രം പണിപ്പുരയിലാണ്.

കര്‍ണന്‍ ഉപേക്ഷിച്ചു എന്ന് പറയുന്നവര്‍ക്ക് വേണ്ടി ഇതാ ആര്‍ എസ് വിമലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് തെളിവ്. കര്‍ണന്റെ ചിത്രത്തിന്റെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് പൃഥ്വിരാജും സംവിധായകന്‍ ആര്‍ എസ് വിമലും നിര്‍മാതാവ് വേണു കുന്നപ്പള്ളിയ്‌ക്കൊപ്പം എടുത്ത ഫോട്ടോ ഫേസ്ബുക്കിലിട്ടു.


 karnan

കര്‍ണന്റെ ചര്‍ച്ചയ്ക്കിടയില്‍ പൃഥ്വിരാജിന്റെ വീട്ടില്‍ വച്ചെടുത്ത ഫോട്ടോയാണിത്. പൃഥ്വിയുടെ ഭാര്യ സുപ്രിയയാണ് ഫോട്ടോ പകര്‍ത്തിയത്. 40 മിനിട്ടുകള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഈ ഫോട്ടോ കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല എന്നതിനപ്പുറം, പൃഥ്വിയും ആര്‍ എസ് വിമലും തെറ്റിപ്പിരിഞ്ഞിട്ടില്ല എന്നതിന് തെളിവും കൂടെയാണ്.


മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടുകൂടെയാണ് വിമലിന്റെ കര്‍ണന്‍ എത്തുന്നത്. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും ആര്‍ എസ് വിമലും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ വലുതാണ്.

English summary
Karnan didn't dropped, here is the prof
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam