പൃഥ്വിരാജിന്റെ മാസ്സ് ഡയലോഗിലൊരു സിനിമ! കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗിന് തുടക്കമായി!
ഒരുപേരിലെന്തിരിക്കുന്ന എന്ന ചോദ്യം ഇന്ന് തികച്ചും അപ്രസക്തമാണ്. വൈവിധ്യമാര്‍ന്ന പേരുകളാണ് സിനിമയ്ക്കായി പലരും തിരഞ്ഞെടുക്കുന്നത്. പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ സെവന്‍ത് ഡേയിലെ വാചകത്തിന്‍റെ പേരിലൊരു സിനിമ ഒരുങ്ങുകയാണ്. കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ് എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് തുടക്കമായെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം തുടങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ഡയലോഗ് അറിയാത്ത മലയാളികള്‍ വിരളമാണ്. സെവന്‍ത് ഡേയിലായിരുന്നു പൃഥ്വിയുടെ മാസ്സ് ഡയലോഗ്. കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഇവര്‍ മൂന്നുപേരുമാണെന്റെ ഹീറോ, യൂ സീ ദ ഐറണി, മൂന്ന് പേരും പൊരുതിത്തോറ്റവരാണ്, അതുകൊണ്ട് പൊരുതിത്തോറ്റാല്‍ അങ്ങ് വേണ്ടെന്നുവെക്കും ഞാന്‍. പക്ഷേ കളിക്കുന്നത് എപ്പോഴും ജയിക്കാന്‍ വേണ്ടിയായിരിക്കും, ഐ ഓള്‍വേസ് പ്ലേ റ്റു വിന്‍ എന്നായിരുന്നു പൃഥ്വിയുടെ മാസ്സ് ഡയലോഗ്.

പൃഥ്വിരാജ് തന്നെ വേദികളില്‍ ഇതേ ഡയലോഗ് ആവര്‍ത്തിക്കാറുണ്ടായിരുന്നു. ശരത് ജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയില്‍ എല്‍ദോ മാത്യു, ധീരജ് ഡെന്നി, അല്‍ത്താഫ്, അനീഷ് ഗോപാല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ഞമണ്‍കാലയെന്ന നാട്ടിന്‍പുറത്ത് നടക്കുന്ന ഒരു കൊലപതാകവും തുടര്‍ന്നുള്ള സംഭവങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്.


Click it and Unblock the Notifications