twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല, 300 കോടി ബജറ്റില്‍ കര്‍ണന്‍ അണിയറയില്‍ ഒരുങ്ങുന്നു...

    പൃഥ്വിരാജിന്റെ കര്‍ണന്‍ ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ആര്‍എസ് വിമല്‍.

    By Jince K Benny
    |

    മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന കര്‍ണന്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണന്‍. അതേ സമയത്ത് തന്നെയാണ് മമ്മൂട്ടിയെ നായകനാക്കി നടന്‍ പി ശ്രീകുറിന്റെ രചനയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണനും പ്രഖ്യാപിച്ചത്. പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും രണ്ട് ചിത്രങ്ങളേക്കുറിച്ചും പിന്നീട് കാര്യമായ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

    പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഈ അഞ്ച് കാരണങ്ങള്‍ മതി മേര്‍സല്‍ സൂപ്പര്‍ ഹിറ്റാകാന്‍..! പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഈ അഞ്ച് കാരണങ്ങള്‍ മതി മേര്‍സല്‍ സൂപ്പര്‍ ഹിറ്റാകാന്‍..!

    കാറ്റ് കാണാന്‍ തിയറ്ററില്‍ ആളില്ലാത്തതിന് കാരണം പ്രേക്ഷകരുടെ നിലവാര തകര്‍ച്ചയോ? സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്നു!കാറ്റ് കാണാന്‍ തിയറ്ററില്‍ ആളില്ലാത്തതിന് കാരണം പ്രേക്ഷകരുടെ നിലവാര തകര്‍ച്ചയോ? സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്നു!

    രണ്ട് ചിത്രങ്ങളും ഉപേക്ഷിച്ചു എന്നതരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന സാഹചര്യത്തില്‍ പൃഥ്വിരാജിന്റെ കര്‍ണനേക്കുറിച്ച് വിശദീകരണവുമായി സംവിധായകന്‍ ആര്‍എസ് വിമല്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് ആര്‍എസ് വിമല്‍ ഓണ്‍ലൈന്‍ പീപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

    കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല

    കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല

    കര്‍ണനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളിലൊന്നും അധികം ശ്രദ്ധ കൊടുക്കുന്നില്ല. കാരണം കര്‍ണനുമായി ബന്ധപ്പെട്ട് ഒരുപാട് ജോലികളുണ്ട്. കര്‍ണന്‍ തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ആര്‍എസ് വിമല്‍ വ്യക്തമാക്കി.

    കര്‍ണന്‍ ഹൈദ്രബാദില്‍

    കര്‍ണന്‍ ഹൈദ്രബാദില്‍

    താന്‍ ഇപ്പോള്‍ ഹൈദ്രബാദിലാണ്. കര്‍ണന്റെ പ്രിപ്രൊഡക്ഷന്‍ ജോലികള്‍ അവിടെ പുരോഗമിക്കുകയാണ്. അധികം വൈകാതെ ചിത്രത്തിന്റെ ട്രയല്‍ ഷൂട്ട് ആരംഭിക്കുമെന്നും ആര്‍എസ് വിമല്‍ പറഞ്ഞു.

    ഇന്ത്യന്‍ സിനിമയില്‍ ആദ്യം

    ഇന്ത്യന്‍ സിനിമയില്‍ ആദ്യം

    ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വിഎഫ്എക്‌സിലെ ഏറ്റവും നൂതനമായ ഒരു സാങ്കേതിക വിദ്യയിലായിരിക്കും കര്‍ണന്റെ ട്രയല്‍ ഷൂട്ടിംഗ് നടത്തുക. എന്താണ് ആ സാങ്കേതിക വിദ്യയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ആര്‍എസ് വിമല്‍ വ്യക്തമാക്കി.

    പുതിയ നിര്‍മാതാക്കള്‍

    പുതിയ നിര്‍മാതാക്കള്‍

    സിനിമ ആദ്യമായി പ്രഖ്യാപിക്കുമ്പോഴുള്ള നിര്‍മാതാക്കളല്ല ഇപ്പോഴുള്ളത്. 50 കോടി ബജറ്റില്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ ബജറ്റ് പിന്നീട് 300 കോടിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. യുണൈറ്റഡ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള മലയാളികളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ഫിലിം കമ്പനി.

    ചിത്രീകരണം അധികം വൈകാതെ

    ചിത്രീകരണം അധികം വൈകാതെ

    പുതിയ നിര്‍മാതാക്കള്‍ ചിത്രത്തിലേക്ക് എത്തിയിട്ട് ഒരു വര്‍ഷമാകുന്നു. രണ്ട് മാസത്തിനകം പ്രിപ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകും. അധികം വൈകാതെ തന്നെ സിനിമയുടെ ചിത്രീകരണവും ആരംഭിക്കുമെന്ന് ആര്‍എസ് വിമല്‍ പറഞ്ഞു.

    നയാഗ്ര വെള്ളച്ചാട്ടം

    നയാഗ്ര വെള്ളച്ചാട്ടം

    റിലീസിനൊരുങ്ങുന്ന രജനികാന്ത്-ശങ്കര്‍ ചിത്രം 2.0 യുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന നീരവ് ഷാ ആയിരിക്കും കര്‍ണന്റെ ക്യാമറ കൈകാര്യം ചെയ്യുക. ഇന്ത്യയില്‍ മാത്രമല്ല കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പരിസരങ്ങളിലും കര്‍ണന്‍ ചിത്രീകരിക്കും.

    ഹോളിവുഡില്‍ നിന്നും

    ഹോളിവുഡില്‍ നിന്നും

    ഗെയിം ഓഫ് ത്രോണ്‍സ് എന്ന വിഖ്യാത ടെലിവിഷന്‍ പരമ്പരയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു നടനോ നടിയോ കര്‍ണനില്‍ അഭിനയിക്കുന്നുണ്ട്. അവരെ കൂടാതെ വേറെയും ഹോളിവുഡ് സാന്നിദ്ധ്യങ്ങള്‍ ചിത്രത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    English summary
    Karnan not dropped says director RS Vimal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X