»   » കര്‍ണനില്‍ നിങ്ങള്‍ കാണാനിരിക്കുന്ന രംഗങ്ങള്‍ ഇതൊക്കെയാണ്, ചിത്രീകരണം സെപ്തംബറില്‍

കര്‍ണനില്‍ നിങ്ങള്‍ കാണാനിരിക്കുന്ന രംഗങ്ങള്‍ ഇതൊക്കെയാണ്, ചിത്രീകരണം സെപ്തംബറില്‍

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവിട്ടു. സംവിധായകന്‍ വിമല്‍ തന്നെയാണ് സിനിമയുടെ ഒരു ഏകദേശ ചിത്രം നല്‍കുന്ന ഫോട്ടോകള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്

ഒരേ സമയം ഫീച്ചര്‍ ഫിലിമായും ആനിമേഷന്‍ ചിത്രമായും കര്‍ണന്‍ പ്രേക്ഷകരിലെത്തും. തിരക്കഥ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നിരിക്കുകയാണ് വിമല്‍. ഫോട്ടോ കാണാം

കര്‍ണനില്‍ നിങ്ങള്‍ കാണാനിരിക്കുന്ന രംഗങ്ങള്‍ ഇതൊക്കെയാണ്, ചിത്രീകരണം സെപ്തംബറില്‍

ഇതാണ് ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡിലെ പ്രസക്ത ഭാഗങ്ങള്‍

കര്‍ണനില്‍ നിങ്ങള്‍ കാണാനിരിക്കുന്ന രംഗങ്ങള്‍ ഇതൊക്കെയാണ്, ചിത്രീകരണം സെപ്തംബറില്‍

പൃഥ്വിരാജിന് പുറമേ ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും താരങ്ങള്‍ ചിത്രത്തിലുണ്ടാകും.

കര്‍ണനില്‍ നിങ്ങള്‍ കാണാനിരിക്കുന്ന രംഗങ്ങള്‍ ഇതൊക്കെയാണ്, ചിത്രീകരണം സെപ്തംബറില്‍

ബാഹുബലി, മഗധീര എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന സെന്തില്‍കുമാറാണ് ക്യാമറ. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള ടെക്‌നീഷ്യന്‍മാര്‍ സിനിമയ്‌ക്കൊപ്പമുണ്ടാകും.

കര്‍ണനില്‍ നിങ്ങള്‍ കാണാനിരിക്കുന്ന രംഗങ്ങള്‍ ഇതൊക്കെയാണ്, ചിത്രീകരണം സെപ്തംബറില്‍

സെപ്തംബറില്‍ രാജസ്ഥാനിലും ഹൈദരാബാദിലുമായാണ് ചിത്രീകരണം. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ഒരുക്കുന്ന കൂറ്റന്‍ സെറ്റിലാണ് യുദ്ധരംഗങ്ങളും മഹാഭാരത കാലവും ചിത്രീകരിക്കുന്നത്.

കര്‍ണനില്‍ നിങ്ങള്‍ കാണാനിരിക്കുന്ന രംഗങ്ങള്‍ ഇതൊക്കെയാണ്, ചിത്രീകരണം സെപ്തംബറില്‍

കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാലായിരം തിയറ്ററുകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്ന ബഹുഭാഷാ ചിത്രമായിരിക്കും കര്‍ണന്‍.

കര്‍ണനില്‍ നിങ്ങള്‍ കാണാനിരിക്കുന്ന രംഗങ്ങള്‍ ഇതൊക്കെയാണ്, ചിത്രീകരണം സെപ്തംബറില്‍

പീരിഡ് സിനിമ എന്ന നിലയില്‍ യുദ്ധരംഗങ്ങള്‍ കര്‍ണ്ണനിലുണ്ടാകുമെന്ന് വിമല്‍ പറഞ്ഞു. മഹാഭാരതത്തിന്റെ ആസ്വാദനാനുഭവം സാധ്യമാക്കുന്ന സിനിമയായിരിക്കും കര്‍ണ്ണന്‍.

കര്‍ണനില്‍ നിങ്ങള്‍ കാണാനിരിക്കുന്ന രംഗങ്ങള്‍ ഇതൊക്കെയാണ്, ചിത്രീകരണം സെപ്തംബറില്‍

മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് എന്ന നിലയില്‍ അല്ല കര്‍ണന്‍ കണ്‍സീവ് ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും പുറത്തിറക്കാനുള്ള സിനിമയാണ്. ബഡ്ജറ്റിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നില്ല. ലോകനിലവാരത്തിലുള്ള ഒരു സിനിമ സാധ്യമാക്കാനാണ് ശ്രമം.

കര്‍ണനില്‍ നിങ്ങള്‍ കാണാനിരിക്കുന്ന രംഗങ്ങള്‍ ഇതൊക്കെയാണ്, ചിത്രീകരണം സെപ്തംബറില്‍

ഈ സിനിമയുടെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും ലോക നിലവാരമുള്ള ഒരു സിനിമ പ്രതീക്ഷിച്ചാണ് ഭാഗമായിരിക്കുന്നത്. ഈ സിനിമ എത്ര തുക ഡിമാന്‍ഡ് ചെയ്യുന്നുണ്ടോ അത്രയും മുടക്കാന്‍ അദ്ദേഹം തയ്യാറാണ്. അത് ഈ സബ്ജക്ടിനോടുള്ള ഇഷ്ടം കൊണ്ട് കൂടിയാണ്

English summary
Karnan shoot will start on September

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam