കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് 'കാല' കാണാന്‍ താല്‍പര്യമില്ല! തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി കുമാരസ്വാമി
രജനീകാന്തിന്റെ പുതിയ ചിത്രം കാലയ്‌ക്കെതിരെ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ക്കിടെ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. സിനിമയെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തിലെ ജനങ്ങള്‍ക്കും ഫിലിം ചേംബറിനും കാല ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമില്ല. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കന്നഡ സംഘടനകള്‍ തന്നെ സമീപിച്ചിരുന്നു. പ്രശ്‌നം പരിശോധിച്ച് അനുയോജ്യമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ കാവേരി വിഷയത്തില്‍ തമിഴ്‌നാടിനെ അനുകൂലിച്ച് രജനി നിലപാടെടുത്തതോടെയാണ് ഒരു വിഭാഗം കന്നഡ സംഘടനകള്‍ ചിത്രത്തിന്റെ റിലീസ് കര്‍ണാടകത്തില്‍ തടയുമെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നത്. സുപ്രീം കോടതി വിധി പ്രകാരം തമിഴ്‌നാടിന് അര്‍ഹതപ്പെട്ട വെളളം വിട്ടുനല്‍കാന്‍ കര്‍ണാടക തയ്യാകണമെന്നായിരുന്നു രജനികാന്ത് പരാമര്‍ശം നടത്തിയിരുന്നത്. എന്നാല്‍ രജനിയുടെ പരമാര്‍ശം കന്നഡ സംഘടനകളെ ചൊടിപ്പിക്കുകയും അവര്‍ കാലയുടെ റിലീസ് കര്‍ണാടകത്തില്‍ തടയുമെന്ന് അറിയിക്കുകയും ചെയ്തു. ചിത്രത്തിനറെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് തീവ്ര കന്നഡ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം കാലയ്ക്ക് കര്‍ണാടകത്തില്‍ പ്രദര്‍ശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിശാല്‍,പ്രകാശ് രാജ് തുടങ്ങിയ താരങ്ങള്‍ ഫിലിം ചേംബര്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ജൂണ്‍ എഴിന് തന്നെ കര്‍ണാടകത്തില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യമാണ് ഇരുവരും ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ട എന്ന നിലപാടില്‍ തന്നെയാണ് ഫിലിം ചേംബറുളളത്. കാവേരി വിഷയത്തില്‍ രജനിയുടെ പരാമര്‍ശനത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ മാനിച്ചുകൊണ്ടാണ് ഈ തീരുമാനമെന്നാണ് കര്‍ണാടകാ ഫിലിം ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് സാ രാ ഗോവിന്ദു അറിയിച്ചത്.


Click it and Unblock the Notifications