കാല കര്‍ണാടകയില്‍ റിലീസ് ചെയ്യും! ചിത്രത്തിന് അനുകൂലമായി ഹൈക്കോടതി വിധി!!
Recommended Video

രജനികാന്ത് ചിത്രം കാലയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രജനിയുടെ പതിവ് ചിത്രങ്ങള്‍ പോലെ കാലയും വമ്പന്‍ റിലിസായാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കാലയുടെ കര്‍ണാടകയിലെ പ്രദര്‍ശനം നേരത്തെ അനിശ്ചിതത്വത്തിലായിരുന്നെങ്കിലും ഇപ്പോള്‍ ഹൈക്കോടതി വിധി വന്നത് അണിയറപ്രവര്‍ത്തകര്ക്ക് ആശ്വാസമായിരിക്കുകയാണ്. രജനികാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചിത്രത്തിന് അനുകൂലമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. കാലയ്‌ക്കെതിരെ കര്‍ണാടകയില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറുളള തിയ്യേറ്ററുകളുടെ പട്ടിക തയ്യാറാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് നരേന്ദറാണ് കേസില്‍ വാദം കേട്ടിരുന്നത്.

അതേസമയം കോടതി വിധിയെ മാനിക്കുമെന്നും ചിത്രത്തിന് ആവശ്യമായ സുരക്ഷയൊരുക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു. നേരത്തെ സുപ്രീം കോടതി വിധി പ്രകാരം തമിഴ്‌നാടിന് അനുകൂലമായ വെള്ളം കര്‍ണാടക വിട്ടുതരണമെന്ന രജനിയുടെ പരമാര്‍ശമായിരുന്നു കന്നഡ സംഘടനകളെ ചൊടിപ്പിച്ചിരുന്നത്. തുടര്‍ന്ന് കാലയുടെ റിലീസ് കര്‍ണാടകത്തില്‍ തടയുമെന്ന് പറഞ്ഞ് ഇവര്‍ രംഗത്തെത്തുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നേരത്തെ തീവ്ര കന്നഡ സംഘടനകളായിരുന്നു എത്തിയിരുന്നത്.

കാലയുടെ റിലീസിങ്ങുമായി ബന്ധപ്പെട്ട വിശാല്‍,പ്രകാശ് രാജ് തുടങ്ങിയ താരങ്ങള്‍ കര്‍ണാടക ഫിലിം ചേംബറുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. ജൂണ്‍ എഴിന് തന്നെ കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി തരണമെന്നായിരുന്നു താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രജനിയുടെ പരാമര്‍ശത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ മാനിച്ചുകൊണ്ടാണ് ഈ തീരുമാനമെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചത്.


Click it and Unblock the Notifications