AMMAയ്ക്ക് സൂര്യ പ്രഖ്യാപിച്ച പത്ത് ലക്ഷം കാര്‍ത്തി കൈമാറി! കാണൂ
താരസംഘടനയായ എഎംഎംഎയ്ക്ക് സൂര്യ പ്രഖ്യാപിച്ച പത്ത് ലക്ഷം അനിയന്‍ കാര്‍ത്തി കൈമാറി. എഎംഎംഎ പ്രസിഡണ്ട് മോഹന്‍ലാലിനെ നേരില്‍ ക്കണ്ടായിരുന്നു പത്ത് ലക്ഷം രൂപയുടെ ചെക്ക് കാര്‍ത്തി കൈമാറിയത്. രമേശ് ബാലയായിരുന്നു ഇരുവരുടെയും ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നത്.
പ്രളയബാധിര്‍ക്കായി പ്രഖ്യാപിച്ച സഹായം കൈമാറാനെത്തിയ സമയത്തായിരുന്നു കാര്‍ത്തി മോഹന്‍ലാലിനെ കണ്ട് ഈ തുകയും കൈമാറിയത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നേരത്തെ 25 ലക്ഷം രൂപയായിരുന്നു സുര്യയും കാര്‍ത്തിയും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നത്.

അടുത്തിടെ നടന്ന അമ്മ മഴവില്ല് പരിപാടിയിലായിരുന്നു സൂര്യ താര സംഘടനയ്ക്കായി പത്ത് ലക്ഷം വാഗ്ദാനം ചെയിതിരുന്നത്. താരസംഘടനയില്‍ അംഗങ്ങളായ ദുരിതമനുഭവിക്കുന്ന നടീനടന്മാര്‍ക്ക് വേണ്ടിയായിരുന്നു നടന്‍ ഈ തുക പ്രഖ്യാപിച്ചിരുന്നത്. അമ്മ മഴവില്ലില്‍ മുഖ്യാതിഥി ആയിട്ടായിരുന്നു സൂര്യ അന്ന് പങ്കെടുത്തിരുന്നത്.
ഷോയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലായിരുന്നു സൂര്യ പത്ത് ലക്ഷം രൂപ താര സംഘടനയക്കായി വാഗ്ദാനം ചെയ്തത്. മലയാളത്തിലെ പഴയ കാല താരങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാരുന്നു താരസംഘടന അമ്മ മഴവില്ല് എന്ന പേരില്‍ ഷോ സംഘടിപ്പിച്ചിരുന്നത്. സൂര്യയുടെ സാന്നിദ്ധ്യം അമ്മയുടെ ഷോയ്ക്ക് അന്ന് മാറ്റുകൂട്ടിയിരുന്നു.


Click it and Unblock the Notifications











