twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴ് സിനിമാ ലോകം എന്നും അവള്‍ക്കൊപ്പം! തുറന്നു പറഞ്ഞ് നടന്‍ കാര്‍ത്തി

    By Midhun
    |

    നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാ ലോകത്തെയും പ്രേക്ഷകരയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കേസില്‍ ദീലിപ് പ്രതിച്ചേര്‍ക്കപ്പെട്ടതോടെയായിരുന്നു താരസംഘടനയായ എഎംഎംഎ(AMMA) നടനെ സംഘടനയില്‍നിന്നും പുറത്താക്കിയിരുന്നത്. എന്നാല്‍ കേസ് തുടരുന്ന സാഹചര്യത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുളള എഎംഎംഎയുടെ പുതിയ തീരുമാനം നിരവധി വിമര്‍ശനങ്ങള്ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

    ഷിയാസിനെ വാട്ട്‌സ്അപ്പില്‍ ബ്ലോക്ക് ചെയ്തതിന്റെ കാരണം പറഞ്ഞ് പേര്‍ളി! കാണൂഷിയാസിനെ വാട്ട്‌സ്അപ്പില്‍ ബ്ലോക്ക് ചെയ്തതിന്റെ കാരണം പറഞ്ഞ് പേര്‍ളി! കാണൂ

    സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂസിസിയായിരുന്നു ഇതിനെതിരെ ആദ്യം രംഗത്തുവന്നത്. തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി വിമര്‍ശനാത്മാകമായുളള ഏഴ് ചോദ്യങ്ങള്‍ ചോദിച്ചായിരുന്നു ഡബ്യൂസിസി രംഗത്തുവന്നത്. തുടര്‍ന്ന് താരസംഘടനയില്‍ നിന്നും നാല് നടിമാര്‍ രാജിവെച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു നടിക്ക് പിന്തുണയറിയിച്ച് മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം കന്നഡ സിനിമാ ലോകവും എത്തിയിരുന്നു. ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയറിയിച്ച് എത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം കാര്‍ത്തി. അടുത്തിടെ നടന്ന ഒരഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് കാര്‍ത്തി സംസാരിച്ചിരിക്കുന്നത്.

    നടിമാരുടെ രാജി

    നടിമാരുടെ രാജി

    എഎംഎംഎയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി യോഗത്തിലായിരുന്നു ദീലിപിനെ തിരിച്ചെടുക്കാനുളള തീരുമാനം സംഘടന എടുത്തത്. സിനിമാ ലോകത്തെയും ജനങ്ങളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു സംഘടനയുടെ ഭാഗത്തുനിന്നും ഈ തീരുമാനം ഉണ്ടായത്. താരസംഘടനയുടെ തീരുമാനത്തിനു പിന്നാലെയായിരുന്നു നടിമാരുടെ രാജി ഉണ്ടായത്. എഎംഎംഎയില്‍ അംഗങ്ങളായിരുന്ന റിമ കല്ലിങ്കല്‍,ഭാവന,രമ്യാ നമ്പീശന്‍,ഗീതു മോഹന്‍ദാസ് തുടങ്ങിയ നടിമാരായിരുന്നു രാജിവെച്ചത്. ഡബ്യൂസിസി ഫേസ്ബുക്ക് പോസ്റ്റില്‍ രാജിവെക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞായിരുന്നു നടിമാര്‍ രംഗത്തെത്തിയിരുന്നത്. നടിമാരുടെ രാജിക്ക് പിന്നാലെ ഇവരെ പിന്തുണച്ച് സിനിമാ രംഗത്തുനിന്നും മറ്റു മേഖലകളില്‍ നിന്നും ഒരു പാട് പേര്‍ രംഗത്തെത്തിയിരുന്നു.

    കന്നഡ സിനിമാ ലോകം

    കന്നഡ സിനിമാ ലോകം

    ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നേരത്തെ കന്നഡ സിനിമാ ലോകവും രംഗത്തെത്തിയിരുന്നു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നുവെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു കന്നഡ സിനിമാ താരങ്ങള്‍ മലയാള താരസംഘടനയ്ക്ക് കത്ത് നല്‍കിയത്. കുറ്റാരോപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് വളരെ തിടുക്കത്തില്‍ ആയിപ്പോയെന്നാണ് കത്തില്‍ കന്നഡ താരങ്ങള്‍ പറഞ്ഞത്. കൂടാതെ സിനിമാ രംഗത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംഘടനയുടെ ഉത്തരവാദിത്വമാണെന്നും കത്തില്‍ കന്നഡ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. നടപടി പുനപരിശോധിക്കണമെന്നും കേസ് കഴിയും വരെ നടനെ സംഘടനയില്‍ തിരിച്ചെടുക്കരുതെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

    നടിക്ക് പിന്തുണയറിയിച്ച് കാര്‍ത്തി

    നടിക്ക് പിന്തുണയറിയിച്ച് കാര്‍ത്തി

    ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിക്ക് പിന്തുണയറിയിച്ച് തമിഴ് നടന്‍ കാര്‍ത്തി സംസാരിച്ചിരുന്നത്. ആക്രമിക്കപ്പെട്ട നടി അംഗമായ നടിഗര്‍ സംഘം എങ്ങനെയാണ് അവരെ പിന്തുണയ്ക്കുന്നതെന്നായിരുന്നു കാര്‍ത്തിയോട് അഭിമുഖത്തില്‍ ചോദിച്ചത്. ഒരു സംഘടനയെന്ന നിലയില്‍ അതിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും എതു സാഹചര്യത്തിലും ഞങ്ങള്‍ അവള്‍ക്കൊപ്പം തന്നെയാണെന്നുമാണ് ഇതിന് മറുപടിയായി കാര്‍ത്തി പറഞ്ഞത്. നിലവില്‍ തമിഴ് നടികര്‍ സംഘം ട്രെഷറര്‍ സ്ഥാനം വഹിക്കുന്നയാളാണ് കാര്‍ത്തി.

    അവള്‍ക്കൊപ്പമാണ് ഞങ്ങള്‍

    അവള്‍ക്കൊപ്പമാണ് ഞങ്ങള്‍

    ഏതു സാഹചര്യത്തിലും അവള്‍ക്കൊപ്പം തന്നെയാണ് നടിഗര്‍ സംഘം ഉണ്ടാവുകയെന്നും കാര്‍ത്തി പറയുന്നു. നടിയുടെ സ്വാകാര്യതയിലേക്ക് കടന്നുകയറാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിന്തുണ വേണമെന്ന് അവര്‍ക്ക് തോന്നുകയാണെങ്കില്‍ കൂടെ തന്നെയുണ്ടാവുമെന്നും കാര്‍ത്തി പറയുന്നു. പുതിയ ചിത്രം കടൈകുട്ടി സിങ്കത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ നടന്ന അഭിമുഖത്തിലാണ് കാര്‍ത്തി ഇക്കാര്യത്തെക്കുറിച്ച് മനസുതുറന്നത്.

    ഒരു വ്യക്തിയെ മാത്രം ലക്ഷ്യംവെച്ചുളള ആക്രമണമാണിത്! മൈ സ്‌റ്റോറിക്ക് പിന്തുണയുമായി അജു വര്‍ഗീസ്‌ഒരു വ്യക്തിയെ മാത്രം ലക്ഷ്യംവെച്ചുളള ആക്രമണമാണിത്! മൈ സ്‌റ്റോറിക്ക് പിന്തുണയുമായി അജു വര്‍ഗീസ്‌

    English summary
    karthi says about woments protection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X