twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡില്‍ താത്പര്യമില്ലെന്ന് കാര്‍ത്തി

    By Aswathi
    |

    ബോളിവുഡില്‍ അവസരം ലഭിക്കുമ്പോള്‍ പൊതുവെ താരങ്ങള്‍ അത് നിരസിക്കാറില്ല. ആദ്യമൊക്കെ നായികമാര്‍ മാത്രമാണ് ബോളിവുഡില്‍ ഒരവസം കിട്ടാന്‍ കാത്തിരുന്നെങ്കില്‍ ഇപ്പോള്‍ നടന്മാരും ശ്രമിക്കാറുണ്ട്. പക്ഷെ തമിഴ് നടന്‍ കാര്‍ത്തിക്ക് ബോളിവുഡില്‍ ഒട്ടും താത്പര്യമില്ലത്രെ.

    എന്ന് കരുതി കാര്‍ത്തിക്ക് അവസരം കിട്ടാത്തത്‌കൊണ്ടാണ് ബോളിവുഡിലേക്ക് പോകാത്തതെന്ന് ആരും തെറ്റിധരിക്കേണ്ട. അനുരാഗ് കശ്യപ വന്ന് വിളിച്ചിട്ടും കാര്‍ത്തി ബോളിവുഡില്‍ പോകാന്‍ കൂട്ടാക്കിയില്ല. മണിരത്‌നത്തിന്റെ അസോഷ്യേറ്റായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ക്ഷണം. പക്ഷെ ഭാഷയും സംസ്‌കാരവും അറിയാത്തത്‌കൊണ്ട് കാര്‍ത്തി അത് നിരസിക്കുകയായിരുന്നത്രെ.

    Karthi

    അത് അന്ന്. എന്നാല്‍ ഇപ്പോഴും കാര്‍ത്തിക്ക് ബോളിവുഡിനോട് താത്പര്യമില്ല. തെന്നിന്ത്യന്‍ സിനിമകളില്‍ സംതൃപ്തനാണെന്ന് കാര്‍ത്തി പറയുന്നു. കാര്‍ത്തിയുടെ ചേട്ടനും തമിഴ് സൂപ്പര്‍സ്റ്റാറുമായ സൂര്യ ബോളിവുഡില്‍ ഒരു കൈ നോക്കയിട്ടുണ്ട്. രാം ഗോപാല വര്‍മ സംവിധാനം ചെയ്ത രക്ത ചരിതം എന്ന ചിത്രത്തിലൂടെയായിരുന്നു അത്.

    കാര്‍ത്തി വച്ച ബിരിയാണി തമിഴ്‌നാട്ടുകാര്‍ രുചിച്ച് ആസ്വദിക്കുകയാണിപ്പോള്‍. ഹന്‍സികയാണ് നായിക. ദീപാവലിക്ക് റിലീസ് ചെയ്ത കാര്‍ത്തിയുടെ ആള്‍ ഇന്‍ ആള്‍ അഴക് രാജ എന്ന ചിത്രത്തിന്റെ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ബിരിയാണിക്ക് കഴിയും എന്ന് തന്നെയാണ് കാര്‍ത്തിയുടെ പ്രതീക്ഷ.

    English summary
    Karthi, who is gearing up for his forthcoming movie Biriyani, seems to be not interested in Bollywood.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X