കാര്‍ത്തിയുടെ കൊമ്പന്‍മീശ പുറത്തായി!

By Lakshmi

ഓരോ ചിത്രത്തിനുംവേണ്ടി വ്യത്യസ്തമായ ലുക്കുകളിലെത്തുകയെന്നത് പല താരങ്ങളുടെയും സ്റ്റൈലാണ്. മുടിയിലും താടിയിലും വേഷവിധാനങ്ങളിലും സണ്‍ഗ്ലാസുകളിലുമെല്ലാം ഇത്തരത്തില്‍ നടന്മാര്‍ വ്യത്യസ്തതകൊണ്ടുവരാറുണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ടയാളാണ് തമിഴ്‌നടന്‍ കാര്‍ത്തിയും. പരുത്തിവീരന്‍ മുതലിങ്ങോട്ടുള്ള ചിത്രങ്ങള്‍ പലതിലും കാര്‍ത്തി പലതരം ലുക്കുകള്‍ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രത്തിനായി കാര്‍ത്തി പുത്തനൊരുസ്റ്റൈലാണ് സ്വീകരിച്ചിരിക്കുന്നത്.

കൊമ്പന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തിയുടെ പ്രധാന പ്രത്യേകത കൊമ്പന്‍മീശയാണ്. മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റീലീസിനെത്തിയപ്പോഴാണ് കാര്‍ത്തിയുടെ കൊമ്പന്‍ ലുക്ക് ശ്രദ്ധിക്കപ്പെട്ടത്.

karthi

കാര്‍ത്തി പറയുന്നത് ഒരേലുക്കില്‍ എല്ലാ ചിത്രങ്ങളിലും അഭിനയിച്ച് തനിയ്ക്ക് മടുത്തുവെന്നാണ്. അടുത്തിടെ പയ്യാ മുതല്‍ അലെക്‌സ് പാണ്ഡ്യന്‍ വരെയുള്ള അഞ്ച് ചിത്രങ്ങളില്‍ ഏതാണ്ട് ഒരേ സ്‌റ്റൈലിലാണ് താന്‍ പ്രത്യക്ഷപ്പെട്ടതെന്നും ഇത് ബോറഡിയുണ്ടാക്കുന്നുവെന്നുമാണ് കാര്‍ത്തി പറയുന്നത്. ബിരിയാണിയില്‍ കണ്ണില്‍ കോണ്‍ടാക്ട് ലെന്‍സൊക്കെ വച്ച് ഞാന്‍ അല്‍പം മോഡേണ്‍ ലുക്കിലാണ് വന്നത്. മദ്രാസിലാവട്ടെ ഫ്രഞ്ച് താടിയെല്ലാം വച്ച് വ്യത്യസ്തത വരുത്തി. ഇപ്പോള്‍ കൊമ്പനുവേണ്ടി കൊമ്പന്‍മീശയാക്കിയിരിക്കുകയാണ്- കാര്‍ത്തി പറയുന്നു.

കൊമ്പന്റെ ചിത്രീകരണം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്, അധികം വൈകാതെ കാര്‍ത്തി സെറ്റില്‍ ജോയിന്‍ ചെയ്യും. രാമനാഥപുരം ജില്ലയിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തില്‍ ഒരു ഗ്രാമീണകഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. ചിത്രം പുറത്തിറങ്ങും വരെ കൊമ്പന്‍മീശ ലുക്ക് രഹസ്യമാക്കിവെയ്ക്കാനായിരുന്നുവത്രേ കാര്‍ത്തി ആഗ്രഹിച്ചത്. എന്നാല്‍ ഇടക്ക് ഓഡിയോ റിലീസിന് വരേണ്ടിവന്നപ്പോള്‍ സസ്‌പെന്‍സ് പുറത്തായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X