എനിക്കും ചെയ്യണം ഇതു പോലൊരു സിനിമ! കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ച് കാര്‍ത്തി പറഞ്ഞത് കാണൂ!

By Midhun Raj

Recommended Video

'എനിക്കും ചെയ്യണം ഇതു പോലൊരു സിനിമ'

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിക്കൊണ്ട് മുന്നേറുകയാണ്. വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ എത്തിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് മുന്നേറുന്നത്. റിയലിസ്റ്റിക് രീതിയിലുളള അവതരണവും താരങ്ങളുടെ പ്രകടനംകൊണ്ടുമാണ് കുമ്പളങ്ങിക്കാര്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ടവരായി മാറിയത്.

എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു കൊച്ചു ചിത്രമെന്ന നിലയിലാണ് കുമ്പളങ്ങി നൈറ്റ്‌സിന് ഇപ്പോഴും മികച്ച സ്വീകാര്യത ലഭിക്കുന്നത്. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിനിമ കണ്ട ശേഷം തമിഴ് സൂപ്പര്‍താരം കാര്‍ത്തി ട്വീറ്റ് ചെയ്ത കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

കുമ്പളങ്ങിയെക്കുറിച്ച് കാര്‍ത്തി

കുമ്പളങ്ങിയെക്കുറിച്ച് കാര്‍ത്തി

കേരളത്തിനു പുറത്തുനിന്നും മികച്ച പ്രതികരണമാണ് കുമ്പളങ്ങി നൈറ്റ്‌സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലും നിരവധി തിയ്യേറ്ററുകളില്‍ സിനിമ റിലീസ് ചെയ്തിരുന്നു. ഇതിനിടെയാണ് തമിഴ് താരം കാര്‍ത്തി കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ച് പുകഴ്ത്തി ട്വറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. വളരെ മനോഹരമായ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്നാണ് കാര്‍ത്തി ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കാര്‍ത്തി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു

വളരെ മനോഹരമായ ചിത്രമാണ്

വളരെ മനോഹരമായ ചിത്രമാണ്

വളരെ മനോഹരമായ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്,തടസമില്ലാതെ ഒഴുകുന്ന ചിത്രം ഒരേസമയം ഭാവാത്മകവും തമാശ നിറഞ്ഞതുമാണ്. ഒരിക്കല്‍ തനിക്കും ഇതുപോലൊരു ചിത്രം ചെയ്യാന്‍ കഴിയുമെന്ന് ആഗ്രഹിക്കുന്നതായും കാര്‍ത്തി സിനിമയെക്കുറിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു, കാര്‍ത്തിയുടെ ട്വീറ്റ് മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിട്ടുണ്ട്.

കുമ്പളങ്ങിക്കാരുടെ വിജയം

കുമ്പളങ്ങിക്കാരുടെ വിജയം

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. കുമ്പളങ്ങി എന്ന പ്രദേശത്തെ നാലു സഹോദരങ്ങളുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ സംവിധായകന്‍ പറഞ്ഞത്. റിയലിസ്റ്റിക്ക് രീതിയിലുളള അവതരണം കൊണ്ട് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് മാറിയിരുന്നു. ചിത്രത്തില്‍ അഭിനയിച്ച താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

കേരളത്തില്‍നിന്നു മാത്രമായി

കേരളത്തില്‍നിന്നു മാത്രമായി

കേരളത്തില്‍നിന്നു മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി കുമ്പളങ്ങി നൈറ്റ്സ് മാറിയിരുന്നു. വര്‍ക്കിങ് ക്ലാസ് ഹീറോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നിവയുടെ ബാനറില്‍ ഫഹദ് ഫാസില്‍,ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ നിറഞ്ഞ സദസുകളിലാണ് സിനിമ ഇപ്പോള്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

ട്വീറ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X