ഇന്ത്യന്‍ സിനിമയിലെ ബെസ്റ്റ് ആക്ടറിനു തമിഴിലേക്ക് വീണ്ടും സ്വാഗതം!മമ്മൂക്കയെക്കുറിച്ച് കാര്‍ത്തിക്ക്
Recommended Video

തമിഴില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് കാര്‍ത്തിക്ക് സുബ്ബരാജ്. പിസ,ജിഗര്‍തണ്ട,ഇരൈവി,മെര്‍ക്കുറി തുടങ്ങിയ മികച്ച സിനിമകള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ തമിഴില്‍ പുറത്തിറങ്ങിയിരുന്നു. കാര്‍ത്തിക്കിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ പേട്ടയും തിയ്യേറ്ററുകളില്‍ വന്‍വിജയം നേടിയിരുന്നു.
പേട്ടയുടെ വിജയത്തിന് ശേഷം തമിഴില്‍ തിളങ്ങിനില്‍ക്കുന്ന സംവിധായകന്‍ കൂടിയാണ് അദ്ദേഹം. മമ്മൂട്ടി ചിത്രം പേരന്‍പിന് ആശംസകളുമായി കാര്‍ത്തിക്ക് സുബ്ബരാജ് എത്തിയത് ശ്രദ്ധേയമായിരുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു മമ്മൂക്കയെ തമിഴിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് കാര്‍ത്തിക്ക് എത്തിയിരുന്നത്. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായ മമ്മൂട്ടി സാറിനെ തമിഴകത്തേക്ക് നമ്മുക്ക് വീണ്ടും സ്വാഗതം ചെയ്യാം എന്നായിരുന്നു കാര്‍ത്തിക്ക് ട്വീറ്റ് ചെയ്തത്.

ഫെബ്രുവരി ഒന്നിനാണ് പേരന്‍പ് റിലീസ് ചെയ്യുന്നത്. സംവിധായകന്‍ റാം സാറിന്റെ മാജിക്ക് സ്‌ക്രീനില്‍ വീണ്ടും കാണാനായി കാത്തിരിക്കുന്നു. കാര്‍ത്തിക്ക് ട്വീറ്റ് ചെയ്തു. പേരന്‍പിന്റെ പുതിയൊരു ടീസര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കാര്‍ത്തിക്ക് സുബ്ബരാജ് ട്വിറ്ററില്‍ എത്തിയിരുന്നത്.
അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരേദിവസമാകും പേരന്‍പ് പ്രദര്‍ശനത്തിന് എത്തുകയെന്ന് അറിയുന്നു. അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണിത്. സിദ്ധിഖ്,സുരാജ് വെഞ്ഞാറമൂട്,സമുദ്രക്കനി,അഞ്ജലി,അഞ്ജലി അമീര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











