കാര്‍ത്തികയും സെക്സിയാവാതെന്തു ചെയ്യും?!
ഒക്കെ കെട്ടിപ്പൊതിഞ്ഞു വെച്ചാല്‍ സിനിമാ നടിയെന്ന് ആരും അംഗീകരിക്കില്ലെന്ന് കാര്‍ത്തികയും തിരിച്ചറിഞ്ഞു കഴിഞ്ഞു. കാര്‍ത്തികയെ അറിയില്ലേ. ലിസിയാ ജോസഫെന്ന സ്വന്തം പേര് കാര്‍ത്തികയെന്ന് മാറ്റിയ സുന്ദരിയെ. 'ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍' എന്ന വിനയന്‍ ചിത്രത്തിലാണ് കാര്‍ത്തിക ആദ്യം അഭിനയിച്ചത്.
മീശമാധവനില്‍ ദിലീപിന്റെ സഹോദരിയായാണ് പിന്നെ പ്രത്യക്ഷപ്പെട്ടത്. 'മേല്‍വിലാസം ശരിയാണ്' എന്ന ചിത്രത്തിലെ നായികയായി. തലയിലെ വിലാസം അത്ര ശരിയാകാത്തതിനാല്‍ ആ ചിത്രം അമ്പേ പൊട്ടി.
അന്യര്‍, ഞാന്‍ സല്‍പേര് രാമന്‍കുട്ടി, പുലിവാല്‍ കല്യാണം, വെളളിനക്ഷത്രം എന്നിങ്ങനെ ചില ചിത്രങ്ങളിലും കാര്‍ത്തിക പ്രത്യക്ഷപ്പെട്ടു. ഒന്നും രക്ഷപെട്ടില്ല. വെളളിനക്ഷത്രത്തില്‍ 'പൈനാപ്പിള്‍ പെണ്ണേ ചോക്ക്ലേറ്റ് പീസെ....'എന്ന പാട്ടില്‍ പ്രിഥ്വിരാജിനൊപ്പം ഇത്തിരി ഗ്ലാമറൊക്കെ കാണിച്ചെങ്കിലും വെളളിനക്ഷത്രം എട്ടുനിലയില്‍ കെട്ടുപോയി.
കനകസിംഹാസനം എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികാ വേഷത്തിലാണ് പിന്നെ കാര്‍ത്തികയെ കണ്ടത്. രക്ഷപ്പെട്ടില്ലെന്ന കാര്യം പ്രത്യേകം പറയുന്നില്ല. സുരേഷ് ഗോപി ബഡാ ദോസ്തായിട്ടും മമ്മൂട്ടി അപരിചിതനായിട്ടും കാര്‍ത്തികയുടെ കാര്യം ഗോപിയായി തന്നെ തുടര്‍ന്നു.
അതിശയന്‍ എന്ന വിനയന്‍ ചിത്രത്തില്‍ കളക്ടറുടെ വേഷവും കെട്ടിനോക്കി കാര്‍ത്തിക. വിനയനെത്തന്നെ ജനത്തിന് പിടിക്കാതിരിക്കുമ്പോള്‍ പാവം കളക്ടറുടെ കാര്യം പറയേണ്ടല്ലോ.
വിനയന്റെ തന്നെ ബ്ലാക്ക് ക്യാറ്റ് എന്ന സുരേഷ് ഗോപി ചിത്രത്തിലും കാര്‍ത്തികയുണ്ട്. വിനയനുമൊത്തുളള ഏര്‍പ്പാട് വിനയാവുമെന്ന് ഈ ചിത്രവും കാര്‍ത്തികയ്ക്ക് പറഞ്ഞുകൊടുക്കാന്‍ തന്നെയാണ് സാധ്യത.
നവ്യയും മീരയുമൊക്കെ തമിഴില്‍ ചേക്കേറിയിട്ടും കാര്‍ത്തികയുടെ നക്ഷത്രം മലയാളത്തില്‍ ഉദിക്കാന്‍ വലിയ പാടാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് തമിഴില്‍ നിന്നും ആ ഓഫര്‍ വന്നത്. ശരത് കുമാറിന്റെ നംനാട് എന്ന ചിത്രത്തിലെ നായികയാണ് കാര്‍ത്തിക.
മലയാളത്തില്‍ പറ്റിയ പറ്റ് തമിഴില്‍ പറ്റരുതെന്ന് കാര്‍ത്തികയ്ക്ക് നിര്‍ബന്ധമുണ്ട്. മലയാളത്തില്‍ നിന്നും കുറ്റിയും പറിച്ച് തമിഴിലെത്തിയ നയന്‍താരയുടെ ആദ്യചിത്രവും ശരത് കുമാറിനൊപ്പമായിരുന്നു. അയ്യാ എന്ന ആ ചിത്രത്തെക്കുറിച്ച് മലയാളികള്‍ പോലും രോമാഞ്ചത്തോടെയാണ് ഓര്‍ക്കുക. സിനിമയിലെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന നയന്‍താരയുടെ സ്വരൂപം അതോടെയാണ് കാണികള്‍ ശരിക്ക് കണ്ടുതുടങ്ങിയത്.
ആ വഴിയില്‍ തന്നെ കാര്‍ത്തികയും എത്തിയിരിക്കുന്നു. ഗംഭീരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ കെ സുരേഷ് ആണ് ചിത്രത്തിലെ നായകന്‍. ഒരു യുവസാമൂഹ്യപ്രവര്‍ത്തകന്റെ വേഷമാണ് ശരത് കുമാറിന്. അദ്ദേഹത്തിന്റെ ഭാര്യയായി കാര്‍ത്തിക വേഷമിടുന്നു.
യുവസാമൂഹ്യപ്രവര്‍ത്തകന്‍ സ്വപ്നം കാണാന്‍ പാടില്ലെന്ന് നിയമമില്ല. ശരത് കുമാറിന്റെ സാമൂഹ്യപ്രവര്‍ത്തകന്‍ സ്വപ്നം കാണുമ്പോള്‍ കാര്‍ത്തികയുടെ ഗ്ലാമര്‍ ജനം കാണും. സിംപിള്‍ ലോജിക്.
നയന്‍താരയുടെ അനാട്ടമി പ്രേക്ഷകര്‍ക്ക് സുപരിചിതമായതു പോലെ കാര്‍ത്തികയ്ക്കും സംഭവിക്കട്ടെയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. എല്ലാം ചെന്നു ചേരേണ്ടത് അവിടേയ്ക്കാണല്ലോ!


Click it and Unblock the Notifications