»   » ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പുറത്തായി!!

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പുറത്തായി!!

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് നായികയെ മാറ്റിയതായി റിപ്പോര്‍ട്ട്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധോയ അനു ഇമ്മാനുവലിനെയാണ് നായികയായി പരിഗണിച്ചിരുന്നത്.

ചിത്രത്തില്‍ നിന്ന് അനുവിനെ പിന്മാറ്റാനുണ്ടായ കാരണത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. പാലായിലും പരിസരത്തുമായി ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഇനി ആരാണ് നായിക?

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പുറത്തായി!!

ബാലതാരമായി സിനിമയിലെത്തിയ അനു ഇമ്മാനുവല്‍ ആദ്യം അഭിനയിച്ച ചിത്രം സ്വപ്‌ന സഞ്ചാരിയാണ്. നിവിന്റെ നായികയായി ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പുറത്തായി!!

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി അനുവിനെ പരിഗണിച്ചിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന ചിത്രത്തില്‍ നിന്ന് നായികയെ മാറ്റി എന്ന്. അതേ സമയം നായികയെ മാറ്റാനുണ്ടായ കാരണം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പുറത്തായി!!

കാര്‍ത്തിക എന്ന പുതുമുഖ നായികയാണ് ഇനി ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. അനുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങളെല്ലാം വീണ്ടും കാര്‍ത്തികയെ നായികയാക്കി ചെയ്തുകൊണ്ടിരിക്കുകയാണത്രെ.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പുറത്തായി!!

നേരത്തെ ചാര്‍ലി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അനുവിനെ വിളിച്ചിരുന്നു. എന്നാല്‍ ആ അവസരം അനുവിന് ഉപേക്ഷിക്കേണ്ടി വന്നു. അത് നഷ്ടമായിപ്പോയി എന്ന് പിന്നീട് നടി പ്രതികരിച്ചിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പുറത്തായി!!

കുള്ളന്റെ ഭാര്യയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും അമല്‍ നീരദും ഒന്നിയ്ക്കുന്ന ചിത്രമാണിത്. പാവാട എന്ന ചിത്രത്തിന്റെ കഥാകാരനായ ഷിബിന്‍ ഫ്രാന്‍സിസ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം. കൊച്ചിക്കാരന്‍ ചെറുപ്പക്കാരനായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
New face karthika replaces Anu Emmanuel in Dulquer-Amal neerad movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam