കാര്‍ത്തികയുടെ ഒട്ടക സവാരി
സിനിമയ്ക്ക് വേണ്ടി താരങ്ങള്‍ പലവിദ്യകളും പുതിയതായി പഠിയ്‌ക്കേണ്ടതായി വരും മലയാളത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനെയും തമിഴകത്ത് ഉലകനായകന്‍ കമല്‍ ഹസ്സനെയും പോലെ സിനിമയോട് അടക്കാനാവാത്ത അഭിനിവേശമുള്ള പലരും തങ്ങളുടെ ചിത്രങ്ങള്‍ മികച്ചതാക്കാന്‍ കളിപ്പയറ്റും, കഥകും, കഥകളിയും ഭരതനാട്യവും കുതിരസവാരിയും വരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് സ്വായത്തമാക്കിയിട്ടുണ്ട്.
നടിമാര്‍ക്കും ഇക്കാര്യത്തില്‍ രക്ഷയില്ല പ്രത്യേക കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിവരുമ്പോള്‍ അല്ലെങ്കില്‍ ചില പ്രത്യേക രംഗങ്ങള്‍ ചെയ്യുമ്പോള്‍ അതുവരെ പരീക്ഷിയ്ക്കാത്ത ചില കാര്യങ്ങളില്‍ നടിമാര്‍ക്കും കൈവെയ്‌ക്കേണ്ടിവരാറുണ്ട്. ഇതാ തെന്നിന്ത്യന്‍ നാടി കാര്‍ത്തികയും അടുത്തിടെ അത്തരത്തിലൊരു കാര്യത്തില്‍ കൈവച്ചു, ഒട്ടകവസാരി.
ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പുറമ്പോക്ക് എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് കാര്‍ത്തിക ഒട്ടകസവാരി നടത്തിയത്. ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട സീനിന് വേണ്ടിയായിരുന്നു ഇത്.

ജയ്‌സാല്‍മിറില്‍ വച്ചാണത്രേ ഈ രംഗം ചിത്രീകരിച്ചത്. ചിത്രത്തിനായി കാമല്‍ റേസ് രംഗം ചിത്രീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അവിടെ നൂറോളം ഒട്ടകങ്ങളുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ ഒരു ഒട്ടകത്തിന്റെ ഉടമസ്ഥനുമായി ഞാന്‍ കുറേനേരം സംസാരിച്ചു. ഒടുവില്‍ ഒട്ടകപ്പുറത്ത് കയറാന്‍ എനിയ്ക്കാഗ്രഹം തോന്നി. ഉടമസ്ഥന്റെ സഹായത്തോടെ ഞാന്‍ അവിടെവച്ചുതന്നെ ഒട്ടകസവാരി പഠിച്ചു. ഒട്ടകവുമായി ഒരു ഹൃദയബന്ധം സ്ഥാപിച്ചുകഴിഞ്ഞാല്‍ സവാരി പിന്നെ എളുപ്പമാണ്- കാര്‍ത്തിക പറയുന്നു. പുരുഷന്മാരേക്കാള്‍ ഒട്ടകങ്ങള്‍ പെട്ടെന്ന് ഇണങ്ങുന്നത് സ്ത്രീകളുമായിട്ടാണെന്ന് ഒരു കണ്ടെത്തലും ഇതിനിടെ കാര്‍ത്തിക നടത്തിയിട്ടുണ്ട്.
ചുരുങ്ങിയ സമയംകൊണ്ട് നായിക ഒട്ടകസവാരി പഠിച്ചെടുത്തപ്പോള്‍ സംവിധായകനും സന്തോഷമായി. അങ്ങനെ കാര്‍ത്തിക ഒട്ടകപ്പുറത്ത് പോകുന്ന രംഗം ചിത്രത്തിനായി എടുക്കുകയും ചെയ്തു.


Click it and Unblock the Notifications